Chapter Title : മുറപ്പെണ്ണ് 2 [പൂച്ച]
പേടി ഉളവാക്കി.....
ചേച്ചി ആ കാര്യം അറിഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവരോടും പറഞ്ഞുകാണില്ലേ......
നോക്കാം......!!
ഞാൻ എഴുനേറ്റ് ഹാളിലേക്കുച്ചെന്നു അവിടെ അച്ഛനും ചിറ്റപ്പനും മാത്രമേ ഉണ്ടായിരുന്നുള്ളു.....
ഞാൻ പതിയെ അടുക്കളയിലേക്ക് വച്ചുപിടിച്ചു....
അവിടെ കാണുന്നത് അപ്പച്ചി ചപ്പാത്തി ചുടുന്നതും അമ്മ മുട്ട അവിച്ചതിന്റെ തോട് കളയുന്നതും കുഞ്ഞമ്മ തലയിൽ എണ്ണ തേച്ചുകൊണ്ട് അവരോട് സംസാരിച്ചുകൊണ്ടുനിക്കുകയായിരുന്നു....
പെട്ടെന്ന്...
""നീ എണീറ്റോ..... നിക്ക് ഞാൻ ഇപ്പൊ ചെയ്യാത്തരം....""
എന്റെ പിറകിൽ നിന്നും ലെച്ചു എന്നെ അടുക്കളവാതിൽക്കൽ നിന്നും മാറ്റിനിർത്തി നേരെ അടുപ്പിനാടുത്തിരുന്ന ചരുവത്തിലെ ചായ വേറൊരു ഗ്ലാസിൽ അരിപ്പവചരിച്ച എനിക്കുകൊണ്ടുതന്നു...
ഈ പ്രവർത്തിയിൽ നിന്നും എനിക്കൂഹിക്കാമായിരുന്നു അവൾ അറിഞ്ഞിട്ടില്ല എന്നുള്ളത്.... അത് എന്നെ ചെറുതായിയല്ല സന്തോഷിപ്പിച്ചത്....
ചായത്തന്നിട്ട് അവൾ ആർദ്രയെയും വിളിച്ചു എങ്ങോട്ടോ പോയി....
ഞാൻ നേരെ ചായയുമായി വരാന്തയിലേക്ക് ചെന്നു...
അവിടെ എന്റെ ചേട്ടൻ ഇരുന്ന് ഫോണിൽ കളിക്കുകയാണ്..... ചാറ്റിങ്ങായിരിക്കും.....
ചീറ്റിങ്ങവാതിരുന്നാൽ കൊള്ളാം!!
വരാന്തയിലിരിക്കുമ്പോൾ എന്റെ ചിന്ത ഇന്നലെ നടന്നതിലേക്കുപോയി.....ഞാൻ അങ്ങനെ ചെയ്യാൻപാടില്ലായിരുന്നു എന്ന് ചിന്തിച്ചുപോയി..... കുറ്റബോധം.....!!
സത്യമല്ലേ... അവളുടെ സമ്മതമില്ലാതെ... ഒരു പെണ്ണിന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് അവൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലല്ലോ..
അപ്പൊ ഞാൻ തെറ്റുകാരനാണ്.....
ഇനി അങ്ങനെ ചെയ്യാൻപാടില്ല.... ഞാൻ എന്റെ മനസിനെ ഇതുപറഞ്ഞ പാകപ്പെടുത്തി...
അവളോട് എന്റെ ഇഷ്ടം പോലും പറഞ്ഞിട്ടില്ല അവൾക്കു ഒരു സൂചനപോലും കൊടുത്തില്ല....
വേണ്ട അവളുടെ ശരീരത്തിൽ തൊട്ടുള്ളകളി ഇനിവേണ്ട.... അവളെ പ്രേമിക്കാൻ അവളുടെ സമ്മതംവേണ്ടല്ലോ.... അതുകൊണ്ട് പ്രേമിക്കാം.... കൂടുതൽ വേണ്ട അതാനല്ലത്..... അവൾക്കും എന്നെ ഇഷ്ടമാണെങ്കിൽ അത് പരസ്പരം മനസ്സിലാവുകയാണെങ്കിൽ മതി സ്പർശനസുഗം....
അല്ല ഇനി നോക്കുന്നതുകൊണ്ടുവള്ളകുഴപ്പവുമൊണ്ടോ... ഏയ്... കാണില്ല....
💬 Comments
View all comments