Chapter Title : മുറപ്പെണ്ണ് 3 [പൂച്ച]
▪️▪️▪️▪️▪️
"ഡാ നീ എന്റെ കൂടെ കിടക്ക്.."
"ചേച്ചിടെ റൂമിൽ കട്ടിൽ സിംഗിൾ അല്ലെ... അതിലെങ്ങനെകിടക്കും.."
"അതൊക്കെക്കിടക്കം... നീ വാ "
കോഴ്സ് കഴിഞ്ഞ് കുറച്ചുനാളത്തേക്ക് ലെച്ചുവിന്റെ കൂടെ ചിലവഴിക്കാൻ വന്നതാണ് ഞാൻ...
പരീക്ഷയുടെയുമൊക്കെ തിരക്കിൽ എനിക്ക് കഴിഞ്ഞ ഉത്സവത്തിന് വരാൻ കഴിഞ്ഞില്ല...
ലെച്ചു ഇപ്പോൾ എം കോം അവസാന വർഷ വിദ്യാർത്തിയാണ്..
അത്താഴത്തിനുശേഷം കിടക്കാൻ ഉള്ളതയ്യാറെടുപ്പിലാണ് ഞാൻ എവിടെ കിടക്കും എന്ന വിഷയം അപ്പച്ചി മുന്നോട്ടുവച്ചത്..
ആദ്യം പ്രിയയുടെ മുറി എനിക്കുതന്ന് അവൾ ലെച്ചുവിന്റെ കൂടെകിടക്കട്ടെ എന്ന ആശയം ചിറ്റപ്പൻ പറഞ്ഞത്...
ഉടനെ...
"വേണ്ട അവനും ഞാനും എന്റെ റൂമിൽ കിടന്നോളാം.."
പിന്നെയുള്ളതിന്റെ ബാക്കിയാണ് ഇപ്പൊ നടന്നത്..
കാട്ടിലെന്റെ രണ്ട് അറ്റാതായി കിടക്കുകയായിരുന്നു ഞങ്ങൾ... ഞാൻ ചുവരിനോട് ചേർന്നും മറു വശത്തു ലെച്ചുവും..
"ഡാ നിന്റെ ബാക്കി പരുപാടി എങ്ങനാ.."
"എന്തുപരുപാടി.."
"നിന്റെ കോഴ്സ് കഴിഞ്ഞില്ലേ ഇനി എങ്ങനാ.."
"റിസൾട്ട് വന്നതിനു ശേഷം ക്യാമ്പസ് സെലെക്ഷൻ കാണും ചേച്ചി... അതുവഴി നല്ലതുവല്ലതും നോക്കണം.."
"എത്രയും പെട്ടെന്നുതന്നെ ഒരു ജോലി നോക്കുകേട്ടോ.."
"മ്മ്.."
"നിന്റെ ചേട്ടനെ കണ്ടുപഠി... ഇപ്പൊ നല്ലജോലിയിൽ അല്ലെ.... ഇരുപതിനാലുവയസ്സിലല്ലേ ഒരു ബാങ്ക് മാനേജർ ആയത്.... ഇനി അതുലേട്ടൻ നല്ല ആലോചനകൾ വരില്ലേ... നിനക്കും വരും നല്ല ആലോചനകൾ.. നീയും നല്ല ജോലിവാങ്ങു.."
"മ്മ്.."ചേച്ചി അവന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് വർഷയെ ആണ് ഓർമവന്നത്... അവരിപ്പോഴും അഗാധമായ പ്രണയത്തിലാണെന്ന് ലെച്ചുവിനോട് പറയാല്ലോ...."അവൻ അവനുള്ള പെണ്ണിനെ കണ്ടുപിടിച്ചു കഴിഞ്ഞ് ചേച്ചി.."
വിശ്വസിക്കാനാവാതെ അവൾ ചെരിഞ്ഞു എന്നെനോക്കി...
"സത്യമാണോടാ നീ പറയുന്നേ.."
"ഇക്കാര്യത്തിൽ കള്ളം ഞാൻ പറയില്ല.."
💬 Comments
View all comments