Chapter Title : മുറപ്പെണ്ണ് 4 [പൂച്ച]
തേങ്ങ ചിരവുകയാണ്.. അവൾ ചപ്പാത്തി ചുടുന്നു.. അവളുടെ ഇടത്തെ കൈൽ കാശിയും..
അമ്മക്ക് അവളെ കാണാൻ കഴിയില്ല.. അവൾക്കു അമ്മയെയും.. പക്ഷെ അവർ തമ്മിൽ നല്ല സംസാരമാണ്.. പരദൂഷണം അല്ലാതെന്ത്!!
ഞാൻ പതിയെ നടന്ന് ലെച്ചുവിന്റെ ബാക്കിൽ പോയി നിന്നു.. കാശി അവളുടെ തലിമാലയിൽ പിടിച്ചു വായിൽ വാക്കും.. അതുകാണുന്ന അവൾ അവനെ നോക്കി കണ്ണുരുട്ടി താലി പിടിച്ചുവാങ്ങി ഇട്ടിരിക്കുന്ന നൈറ്റിയുടെ ഉള്ളിൽ തിരുക്കും.. പിന്നേം അവനെടുക്കും.. അവൾ കണ്ണുരുട്ടും.. വാങ്ങി തിരുകി വയ്ക്കും..അവനെടുക്കും... അവൾ കണ്ണുരുട്ടും.. വാങ്ങി തിരുകി വയ്ക്കും... അവനെടുക്കും... കണ്ണുരുട്ടും.. തിരുകിവയ്ക്കും... റിപീറ്റെ....!!
ഞാൻ അവളുടെ പുറകിലുള്ള കാര്യം അവൾ അറിഞ്ഞില്ല.. പക്ഷെ അവൻ കണ്ടു.. ഉടനെ അവന്റെ ഭാഷയിൽ എന്തോ പറഞ്ഞുകൊണ്ട് അവൻ എനിക്കുനേരെ കൈനീട്ടി.. അവന്റെ പരാക്രമം കണ്ട അവൾ തിരിഞ്ഞുനോക്കി... എന്നെക്കണ്ടപ്പോൾ ആ നെറ്റിയൊന്നു ചുളിഞ്ഞു..
"എപ്പോ എണീറ്റു.."
അവളുടെ സംസാരം അമ്മയും കേട്ടു എന്നെ നോക്കി..
പക്ഷെ ഒന്നും പറഞ്ഞില്ല..
"നീ എപ്പോ എണീറ്റു.. സാധാരണ ഏഴരക്കാണല്ലോ എഴുനേൽക്കുന്നെ... "
അതിനു മറുപടി അമ്മയാണ് പറഞ്ഞത്..
"ഞാൻ എഴുനേറ്റു വരുമ്പഴേ അവൾ എഴുനേറ്റു നിക്കുവായിരുന്നു... കൊച്ചു നേരത്തെ എഴുന്നേറ്റന്നാ അവൾ പറഞ്ഞെ.."
ഞാൻ അവളെ നോക്കി.. അതെ എന്ന് തലയിട്ടി അവൾ കൊച്ചിനെ എന്റെ കൈൽ തരാൻ തുനിഞ്ഞു.. അവളങ്ങനെ ചെയ്യാൻ കാത്തിരുന്നപോലെ അവൻ എന്റെനേരെ ചാടി..
അവനെ എടുത്ത് ഞാൻ അവൾക്ക് അരികിലേക്ക് ചേർന്ന്നിന്നു..
അവൾ ചോദ്യഭാവത്തോടെ എന്നെ തിരിഞ്ഞുനോക്കി..
ഞാൻ നന്നായി ഒന്ന് ചിരിച്ചുകാണിച്ചു..
"മാറിനിക്ക് കണ്ണാ..."
"ഇല്ലെങ്കി..."
"ഞാൻ ചൂട് ചട്ടുകം വച്ചു
💬 Comments
View all comments