0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

നീ എന്നെ ചതിക്കുക ആയിരുന്നു ഇത്രയും നാൾ അല്ലെ.

പറഞ്ഞു തീരും മുൻപേ അവളുടെ ചെകിടത്തു അടി വീണു. ഒന്നല്ല വീണ്ടും വീണ്ടും അവൻ അവളെ തല്ലി. അപ്പോഴേക്കും അവളുടെ അച്ഛൻ വന്നു അവനെ പിടിച്ചു തെള്ളി മാറ്റി.

അമ്മാവൻ :ഇറങ്ങേടാ നാറി വീട്ടിൽ നിന്ന്. വീട്ടിൽ കയറി എന്റെ കുഞ്ഞിന്റെ ദേഹത്തു കൈ വെക്കാറായോ നീ. അത്രയ്ക്കും വളർന്നോ ഉണ്ണി നീ.

ഉണ്ണി :അമ്മാവാ ഞാൻ ഒന്ന്....

അമ്മാവൻ :എനിക്ക് ഒന്നും കേൾക്കേണ്ട നീ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങണം. ഇറങ്ങി പോടാ പട്ടി...

അമ്മാവന്റെ വായിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ അവൻ തല കുനിച്ചു തിരിച്ചു നടന്നു. അപ്പോഴേക്കും അമ്മാവിയും എല്ലാരും വന്നു അവനെ തിരികെ വിളിക്കാൻ നോക്കി എങ്കിലും അവൻ കൈ കുതറി മാറി നടന്നു. കരയുന്ന കണ്ണുകളാൽ പൊട്ടിയ ഹൃദയവുമായി അവൻ തിരികെ പോയ്. മനീഷയ്ക്ക് കാര്യം എല്ലാം അറിയാമായിരുന്നു. ഭാഗ്യം കൊണ്ട് ഉണ്ണിയേട്ടൻ മറ്റൊന്നും അവിടെ വെച്ച് തുറന്നു പറഞ്ഞില്ല. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്ന് അടിയും എന്ന് കരുതിയ മനീഷയ്ക്ക് അപ്പോൾ സമാധാനം ആയി. മൂന്നു നാലു അടി കിട്ടിയെങ്കിലും പെട്ടന്ന് വീട്ടുകാരുടെ മുൻപിൽ നാണം കെടേണ്ടി വന്നില്ലല്ലോ. സത്യത്തിൽ ഹൃദയം പൊട്ടി ഉണ്ണി പോയപ്പോൾ വലിയ പ്രശ്നങ്ങളിൽ പെടാതെ അത് മാറി പോയത് ഓർത്ത് അവൾ സമാധാനിച്ചു. സത്യത്തിൽ എന്തിനാണ് അവൻ അവളെ എന്തിനാണ് തല്ലിയതെന്ന് വെട്ടുകാർക്ക് ആർക്കും മനസ്സിൽ ആയില്ല. അവനു വേണമെങ്കിൽ അവിടെ വെച്ച് എല്ലാം തുറന്നു പറയാമായിരുന്നു. പക്ഷേ അവളെ സ്വന്തം

💬 Comments

View all comments