0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

എടുത്തു അവന്റെ നെറ്റിയിൽ ചാർത്തി. സത്യത്തിൽ അവളോട്‌ ചെറുതായി ദേഷ്യം കാണിക്കാൻ തന്നെ ആയിരുന്നു അവന്റെ മനസ്സിൽ കാരണം അവൻ അവളെ നോക്കി പുറത്ത് നിൽക്കാൻ തുടങ്ങി സമയം കുറേ ആയി. എന്നാൽ അവളുടെ ആ മുഖം കണ്ടപ്പോൾ അവന്റെ മനസ്സിലെ ദേഷ്യം എല്ലാം ഒരു നിമിഷം മാഞ്ഞു പോയി.

ഉണ്ണി :എന്താ എന്റെ പൈങ്കിളി പെണ്ണേ എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുവാൻ തുടങ്ങിയിട്ട്.

മനീഷ :അതെ ക്ഷേത്ര കാര്യങ്ങൾക്കു കുറച്ചു താമസിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. ഒന്നും ഇല്ലെങ്കിലും ഒരു നല്ല കാര്യത്തിന് അല്ലേ..

ഉണ്ണി :ഉം അതെ..

മനീഷ :ഉണ്ണിയേട്ടാ വീട്ടിൽ എല്ലാം പാക്ക് ചെയ്തു വെച്ചോ.

സത്യത്തിൽ അവൻ ദുബായ്ക്ക് പോവുക ആണ് . മനീഷ അവന്റെ മുറപ്പെണ്ണ് ആണ്. ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം ഉറപ്പിച്ചത് ആണ്. എന്നാൽ വീട്ടുകാർ തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. വീട്ടിലെ പ്രശ്നം അവരുടെ ജീവിതത്തിൽ ബാധിക്കും എന്ന് അവർക്ക് രണ്ട് പേർക്കും ഉറപ്പായിരുന്നു. എന്തായാലും മനീഷ ഇനി കോളേജിലേക്ക് ആണ്. ആ മൂന്നു വർഷം ഡിഗ്രീ അവൾ കംപ്ലീറ്റ് ആക്കും മുൻപ് ഉണ്ണിക്ക് തന്റെ ജോലി ഉപയോഗിച്ച് ഇപ്പോൾ ഉള്ള സ്ഥലത്തു നല്ല ഒരു വീട് വെക്കണം. പിന്നെ ആര് എതിർത്താലും അവന് കുഴപ്പമില്ല. അവൾ എന്തായാലും അവന്റെ കൂടെ ഇറങ്ങി ചെല്ലാം എന്ന് പറഞ്ഞിട്ടുമുണ്ട്.അതുകൊണ്ട് ഇവരുടെ ഇങ്ങനെ ഉള്ള മീറ്റിംഗ് വീട്ടിൽ ആർക്കും തന്നെ അറിയില്ല. അവന്റെ മുന്നിൽ സംസാരിച് കൊണ്ട് നിൽക്കുമ്പോളും അവളുടെ മനസ്സിൽ വല്ലാത്ത

💬 Comments

View all comments