Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
ശ്യാമും മീരയും പരസ്പരം നോക്കി ചിരിച്ചു.
എല്ലാം കഴിഞ്ഞു ശ്യാമും മീരയും സിറ്റിഔട്ടിലേക്ക് വന്നു. മനീഷയ്ക്ക് എന്തോ അവരെ ഫേസ് ചെയ്യാൻ കഴിയുന്നില്ല. അവളുടെ കൈ മൊബൈലിൽ ആണ് കുറച്ചു മുൻപ് എടുത്ത ഫോട്ടോസ് മാറി മാറി നോക്കുന്നുണ്ട്. ഇടയ്ക്ക് അവരുടെ മുഖത്തേക്ക് വെട്ടിച്ചു നോക്കുകയും മുഖത്തു തെളിഞ്ഞു വരുന്ന വിയർപ്പിന്റെ തുള്ളികൾ തുടച്ചു കളയുകയും ചെയ്തു കൊണ്ടേ ഇരുന്നു..
മീര :നീ എന്താ ഇരുന്നു വിയർക്കുന്നത്..
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ മീര മനീഷയോട് ചോദിച്ചു.
മനീഷ :ഹേയ് ഞാനോ ഹേയ് ഇല്ല ഞാൻ ഞാൻ...!! ഇപ്പൊ വന്നേ ഉള്ളൂ...
മീര :അപ്പോൾ നീ അല്ലേ മുകളിൽ വന്നത്...
മനീഷ :ഹേയ് ഞാൻ അല്ല... എന്തെ...!
ശ്യാം :ഞാൻ പറഞ്ഞില്ലേ അത് പൂച്ച ആയിരിക്കും എന്ന്...
മനീഷ :എന്താ എന്ത് പറ്റി...?
ശ്യാം :ഹേയ് ഒന്നുമില്ല ഞങ്ങൾ റൂമിൽ ഇരുന്നപ്പോൾ ഫ്ലവർ സ്റ്റാന്റ് താഴെ വീണു.. ഞാൻ അപ്പോളേ പറഞ്ഞത് ആണ് പൂച്ച ആകും എന്ന്.
മനീഷ :ഒഹ്ഹ്ഹ്.... മീര എന്നാൽ നമുക്ക് അങ്ങോട്ട് പോയാലോ...
മീര :എന്താ എന്ത് പറ്റി...
മനീഷ :അല്ല സമയം ഒരുപാട് ആയി താമസിച്ചു ചെന്നാൽ ശെരി ആകില്ല....!
ശ്യാം :പേടിക്കണ്ട ഞാൻ കൊണ്ട് വിടാം...
മനീഷ :അയ്യോ അത് വേണ്ട,,...!
ശ്യാം :പേടിക്കണ്ട ഞാൻ ഹോസ്റ്റലിന്റെ അടുത്ത് നിന്ന് കുറച്ചു മാറിയേ വണ്ടി നിർത്തുള്ളൂ...
മീര :അല്ല പിന്നെ ബസിൽ ഒക്കെ കയറി ഒരു ചടങ്ങ് ആണ് മോളെ.. വാ നമുക്ക് കാറിൽ പോകാം.. അവന് ഇവിടെ ഇരുന്നിട്ട് പ്രത്യേകിച്ച്
💬 Comments
View all comments