0%

Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

റൂമിൽ വന്നു കുളിച്ചു കഴിഞ്ഞതെ ഉള്ളൂ അപ്പോൾ നിന്നെ ഒന്ന് വിളിക്കണം എന്ന് തോന്നി..

മനീഷ :അതെന്താ പെട്ടന്ന് ഒരു വിളി...

ഉണ്ണി :ഒഹ്ഹ്ഹ് ഒരു രസം ഇല്ലെടി നമ്മുടെ നാടും വീടും വയലും കുളവും അതൊക്കെ തന്നെ ആണ് സ്വർഗം...

മനീഷ :അപ്പോൾ ഞാൻ ഇല്ലേ....

ഉണ്ണി :പിന്നെ നീ അല്ലെ എന്റെ പുന്നാര പെണ്ണ് എന്റെ പൈങ്കിളി...

മനീഷ :സത്യം ആയിട്ടും എന്നേ മിസ് ആകുന്നുണ്ടോ...

ഉണ്ണി :ശെരിക്കും എന്തോ നീ കൂടെ ഉള്ളപ്പോൾ ഒരു പ്രത്യേക സമാധാനം എനിക്ക് ഉണ്ടായിരുന്നു.. അതാ ഞാൻ നിന്നെ വീഡിയോ കാൾ ചെയ്തു വിളിച്ചത്.

മനീഷ :ഉം.

ഉണ്ണി :എന്നാൽ നീ റസ്റ്റ്‌ എടുക്ക് പിന്നെ കാണാം..

മനീഷ :ശെരി ഉണ്ണിയേട്ടാ...

മനീഷ ഫോൺ ഓഫ് ചെയ്തു മെല്ലെ കണ്ണുകൾ അടച്ചു ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ മീര വന്നു തട്ടി വിളിച്ചു.

മീര :എടി എഴുന്നേൽക്.. വല്ലോം കഴിക്കാൻ പോകേണ്ടേ..

മനീഷയെ കുലുക്കി വിളിച്ചു കൊണ്ട് മീര പറഞ്ഞു. മനീഷ മെല്ലെ കണ്ണ്‌ തുറന്നു. പണിയെടുത്ത എനിക്ക് ഇല്ല തളർച്ച കണ്ട് നിന്ന ഇവൾക്ക് ഇത്രയും തളർച്ചയോ അവൾ മനസ്സിൽ പറഞ്ഞു..

മനീഷ :എന്താടി...

മീര :സമയം ഒരുപാട് ആയി വാ ഫുഡ്‌ അടിക്കാൻ പോകാം...

മനീഷ :അഹ്.. ഒരു മിനിറ്റ്...

മീര :എന്താ ഇത്ര ക്ഷീണം...

മനീഷ :ഹേയ് ഒന്നുമില്ല ഒന്ന് കിടന്നു ഉറങ്ങിപ്പോയി..

മീര :ശെരി വാ കഴിക്കാൻ പോകാം..

അവർ ഒരുമിച്ച് മെസ്സിൽ പോയി ഫുഡ്‌ കഴിച്ചു തിരിച്ചു വന്നു. മനീഷ ബെഡിൽ

💬 Comments

View all comments