Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
വെളുത്ത, കരിവളയിട്ട കൈ, തണുത്ത കാപ്പിക്കപ്പ് എന്നിൽ നിന്നും വാങ്ങി.
ഞാൻ സ്വസ്ഥമായിരുന്ന് കട്ടൻ മൊത്തി. നാടൻ കാപ്പിപ്പൊടി തിളപ്പിച്ചനത്തിയ ക്ലാസിക്ക് കട്ടൻ. ഒരു ദിനേശ് ബീഡിക്കു തീപ്പറ്റിച്ചു. നല്ലൊരു പുകയെടുത്തു.. ആഹ്! എന്തൊരു സുഖം!
ഞാൻ രവി. മുഴുവൻ പേര് രവി നാരായണൻ. ഒണ്ടാക്കിയ തന്ത, അമ്മേം എന്നേം വിട്ടെന്നേ വേറൊരു പെണ്ണിൻ്റൊപ്പം പോയിരുന്നു. അടുക്കളപ്പണീം, കൂലിപ്പണീം, തയ്യലും... അങ്ങനെയമ്മ ചെയ്യാത്ത പണികളില്ല. കാണാൻ തരക്കേടില്ലാത്ത കൊഴുത്ത പെണ്ണായ അമ്മയ്ക്കു ചുറ്റിലും കഴുകന്മാരുടെ കണ്ണുകളുണ്ടായിരുന്നു. എന്നാലും അമ്മ പിടിച്ചു നിന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്... അമ്മ സ്ഥിരം പണിക്കുപോയിരുന്ന പഴയ ജന്മിത്തറവാട്ടിലെ കാരണവരുമായി അങ്ങേരടെ കെട്ടിലമ്മേടെ മൗനാനുവാദത്തോടെയുള്ള അമ്മയുടെ ബന്ധം. അതാണ് ബിഏസ്സ്സീ ഡിഗ്രിയെടുക്കാൻ എന്നെ സഹായിച്ചത്. പഠിച്ചത് ഡിസ്റ്റൻഡ് എഡ്യൂക്കേഷൻ തരുന്ന മദ്രാസ് യൂണിവേർസിറ്റീലും. പിന്നെ സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള റിട്ടയർ കണക്കു പ്രൊഫസർ രാമയ്യർ സാറിൻ്റെ വീട്ടിൽപ്പോവുമായിരുന്നു...
ഏതായാലും പ്രീഡിഗ്രി കഴിഞ്ഞയുടനേ ഞാൻ ഓരോരോ പണിക്കു പോവാൻ തുടങ്ങി. പെയിൻ്റിങ്ങ്, പ്ലംബിങ്ങ്, ഇലക്ട്രിക്ക്പണി, വർക്ക്ഷോപ്പ്. എല്ലായിടത്തും ഹെൽപ്പർ.
അവസാനം രാമയ്യർ സാറിൻ്റെ ശുപാർശയിൽ പുള്ളീടെയൊരകന്ന അനന്തിരവൻ ചെക്കൻ തുടങ്ങിയ സോഫ്റ്റ് വെയർ കമ്പനീല് കേറിപ്പറ്റി. ചെറുകിട പ്രോജക്റ്റുകളായിരുന്നു. എന്നാലും അതാണെൻ്റെ ഭാവി തീരുമാനിച്ചത്. ആ തുടർക്കഥ പിന്നീടാണ്.
ഡിഗ്രി കഴിഞ്ഞ് രണ്ടു വർഷം ഞാൻ നാട്ടിൽത്തന്നെ തുടർന്നു. അമ്മയെ പണിക്കൊന്നും വിട്ടില്ല. സത്യം പറഞ്ഞാൽ തിരിഞ്ഞു നോക്കുമ്പം അതായിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും അനുഭവിച്ച നാളുകൾ.
പിന്നെ... ജീവിതത്തിലന്നും ഇന്നും തുടരുന്ന ചങ്ങാതി. ചന്തു. കൂലിപ്പണിക്കു പോവണ അമ്മയെയോർത്ത് ഞാനൊരിക്കലും എവിടേയും
💬 Comments
View all comments