0%

Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

Author : ഋഷി Read All Parts 19.5K

തലതാഴ്ത്തിയില്ല. എൻ്റെയമ്മ. അമ്മേടെയദ്ധ്വാനം. ഞങ്ങടെ ജീവിതം ഒരുത്തൻ്റേം ഔദാര്യമല്ല... ചന്തുവിനും അവൻ്റെ വീട്ടുകാർക്കും ഇതൊരു വിഷയമേ അല്ലായിരുന്നു.

ഇങ്ങനെയൊക്കെയാണേലും ഒരന്തർമുഖനായ എന്നെ ഒരുപാധിയുമില്ലാതെ ഇഷ്ട്ടപ്പെട്ട എൻ്റെ പ്രിയ കൂട്ടുകാരൻ. അച്ഛൻ വില്ലേജാപ്പീസറും അമ്മ ദേവസ്വം ബോർഡിൽ ക്ലാർക്കും. ഭേദപ്പെട്ട കുടുംബം. അവരുടെ ഏക ദുഖം... മൂത്ത മോള് മായ... ഡിവോർസായി വീട്ടിലേക്കു വന്നതാണ്. മായേച്ചി സർക്കാർ സ്ക്കൂളിൽ ടീച്ചറായിരുന്നു. അന്ന് മുലകുടി മാറാത്ത ഒരു മോനും. മായേച്ചിക്കെന്തോ നിശ്ശബ്ദനായ, കണ്ണുകളിൽ ചിലപ്പഴെല്ലാം സങ്കടം വന്നു നിറയുന്ന എന്നോട് ഒരടുപ്പമുണ്ടായിരുന്നു.

അമ്മ ക്യാൻസറു വന്ന് മാസങ്ങൾക്കകം വിടവാങ്ങിയപ്പോൾ തകർന്നു പോയ എനിക്ക് മായേച്ചിയായിരുന്നു അത്താണിയായി മാറിയത്. ചന്തു അതിനകം എംടെക്കിനു ദില്ലിയിലായിരുന്നു. ഒപ്പം രാമയ്യർ സാറിൻ്റെ അനന്തിരവൻ കമ്പനി വിറ്റ് യൂഎസ്സിലേക്കു ചേക്കേറുകയും ചെയ്തിരുന്നു. ശൂന്യമായ നിമിഷങ്ങൾ നിറയ്ക്കാൻ എല്ലാ ദിവസവും ഞായറാഴ്ച്ചയുൾപ്പെടെ പണിക്കു പോയി. കിട്ടുന്നതെന്തും. താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും മാറി ഒരു ലോഡ്ജിൻ്റെ കുടുസ്സുമുറീലേക്കു മാറി. എന്നാലും ഒറ്റപ്പെടലിൻ്റെ ദുഖം... അതു പറഞ്ഞറിയിക്കാനാവില്ല.

മഴപെയ്യുന്ന ഒരു ശനിയാഴ്ച്ച. കഴിഞ്ഞ രണ്ടു നാളായി മഴയാണ്. ചെയ്തോണ്ടിരുന്ന പെയിൻ്റിങ്ങ് പണിക്കൊരു വിരാമം. തലേന്ന് നൂറു മില്ലി ചാരായം വിഴുങ്ങി പൊറോട്ടയും ബീഫ് ഫ്രൈയുമടിച്ച് കിടന്നുറങ്ങിയതാണ്. വാതിലിലാരോ മുട്ടുന്നു. നോക്കിയപ്പോൾ മായേച്ചി. സെറ്റു സാരിയിൽ...കയ്യിലൊരു സഞ്ചി...കുടയും ചൂടി! കൂസലില്ലാതെ ചേച്ചി അകത്തേക്കു കടന്നു. താഴെ ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികൾ... ചുളിഞ്ഞ ബെഡ്ഷീറ്റ്. നാറുന്ന തലയിണക്കവർ... ചേച്ചി ആകെമൊത്തമൊന്നു നോക്കി. ഞാൻ ചമ്മി നിന്നു. മേത്തൊരു ലുങ്കി മാത്രം. ആ വലിയ കണ്ണുകളെന്നെ തഴുകി. ചേച്ചി അയയിൽ നിന്നും അധികം മുഷിയാത്ത തോർത്തു

💬 Comments

View all comments