Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]
വീണ്ടും എൻറെ മുഖത്തെ മൗനവും സംശയവും കണ്ടിട്ട് ആവണം അവൾ പിന്നെയും പറഞ്ഞു. ""നീ പേടിക്കണ്ട. ഞാൻ ഒരിക്കലും നിനക്ക് ബാധ്യതയായി വരില്ല. എനിക്ക് നല്ല സുഹൃത്തായിട്ട് ഉണ്ടാകുമെന്ന് ഒരു ഉറപ്പ് തന്നാൽ മതി. ഫ്രണ്ട്സ് എന്ന നിലക്ക് നിന്റെ ജീവിതത്തിലേക്ക് ഒരു അവകാശവും പറഞ്ഞു വരില്ല. ഒരു നല്ല സുഹൃത്ത് മറ്റേ സുഹൃത്തിനു വേണ്ടി ചെയ്യുന്ന കാര്യം, അത് കൂട്ടത്തിൽ ആർക്ക് എപ്പോൾ നിർത്തണം എന്ന് തോന്നുന്നുവോ അപ്പോൾ നിർത്തുകയും ചെയ്യാം "
ഞാൻ പറഞ്ഞു.ജീവിതത്തെ സീരിയസ് ആയിട്ട് ഞാൻ ഇപ്പോഴും കണ്ടു തുടങ്ങിയിട്ടില്ല. എന്റെ പ്രൊഫഷൻ, എൻറെ കരിയർ എന്നതിനപ്പുറം ഞാനിപ്പോഴും കണ്ടു തുടങ്ങിയിട്ടില്ല. കുടുംബ ജീവിതത്തിനെ കുറിച്ച്, കല്യാണത്തെ കുറിച്ച് ഒന്നും ഞാൻ ഇപ്പോൾ ആലോചിച്ചിട്ട് പോലുമില്ല ഇനി എന്താകും എന്ന് എനിക്ക് പറയാനും വയ്യ.
ജോ : നിന്നെ കല്യാണം കഴിക്കുന്നത് എന്റെയും പരിഗണനയിൽ ഇല്ല. ഒരു കല്യാണം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ മകൂടി ആണല്ലോ തുടങ്ങുന്നത്. ഈ ബന്ധം ആ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം നിന്റെ ഫാമിലിയും എൻറെ ഫാമിലിയും ഇത് പൂർണ്ണമായും എതിർക്കും തന്നെ അറിയാമല്ലോ.താല്പര്യം ഇല്ലേ ങ്കിൽഎപ്പോഴും പിരിയാവുന്ന രീതിയിലുള്ള ബന്ധം. അത്രയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ ."
ഞാൻ : അങ്ങനെ എങ്കിൽ?
ജോ :സൗഹൃദങ്ങൾക്ക് അതിരിടാൻ അവരാരും വരില്ലല്ലോ. പിന്നെയുള്ളത് ഒരു മാരിറ്റൽ റിലേഷൻഷിപ്പ് അല്ലേ? അതിനൊരുങ്ങിയില്ലെങ്കിൽ അവരും ഹാപ്പി. ചുരുങ്ങിയത് ഒരു അഞ്ചു വർഷമെങ്കിലും നിനക്ക് അതിനു കിട്ടുമെന്ന് തോന്നുന്നു. എന്റെ കാര്യമാണെങ്കിൽ ഇനിയിപ്പോ ഞാൻ പറയുന്നതുപോലെ തന്നെയായിരിക്കും വീട്ടിലും. ഫാമിലിയെ ഡിപെൻഡ് ചെയ്യാതെ നാട്ടിൽ നിൽക്കാത്ത ഒരാൾ ആയതിനാൽ നാട്ടുകാരും എന്റെ കേസിൽ വല്ലാണ്ട് തലയിടാൻ വരില്ല.
ദിവസവും മിണ്ടി പറയാൻ കുറച്ചു സമയവും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിൽ കണ്ട് ചെലവഴിക്കാനും ഒരു സുഹൃത്തു എന്ന നിലയിൽ തരാൻ കഴിയുമോ?ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം.ഒന്നുകൂടെ പറയുന്നു നിനക്ക് ബാധ്യതയും ആവില്ല.
ഇപ്പൊ പറഞ്ഞത് ഒക്കെ എന്ന് എനിക്ക് മനസ്സിൽ തോന്നി. സെറ്റ് എന്ന് പറഞ്ഞു കൈകൾ എടുത്ത് അവളുടെ കയ്യിൽ അമർത്തിപ്പിടിച്ച് ഓക്കേ സെറ്റ് എന്ന് പറഞ്ഞു.
പുറത്തേക്കു നോക്കിയപ്പോൾ ബസ് നഞ്ചംകോടും കഴിഞ്ഞിരിക്കുന്നു ഇനി ഏകദേശം ഒരു 20 മിനിറ്റ് കൊണ്ട് മൈസൂരത്ത് ചേരും. സമയം 12 മണി ആവാറായി
💬 Comments
View all comments