0%

Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]

Author : kkstories Read All Parts 595

വരൂല. പിന്നെ മൂന്നാമത്തെ സ്നേഹം, സ്നേഹിക്കാൻ കൊതിക്കപ്പെടാത്ത ആരാ ഉള്ളത്? നാലാമത്തെത് സെക്സ് അതും ഒരു മനുഷ്യൻക്ക് ആവശ്യം വരുന്ന കാര്യം തന്നെയാണ്. സ്നേഹത്തിനു വേണ്ടിയും സെക്സ് ന് വേണ്ടിയും പലരെയും സമീപിക്കാനൊന്നും ഒരു പെണ്ണിനു കഴിയില്ല. പിന്നെ അവളുടെ സർക്കിളിൽ അവൾ അറിയപ്പെടുന്ന അറിയപ്പെടുന്നത് വേറെ പല പേരിലും ആയിരിക്കും."

'ജോ, നീ ജീവിതത്തെ കൂടുതൽ വിശാലമായി കാണാൻ തുടങ്ങിയിരിക്കുന്നു "

"അതേടാ, ജീവിതം പലതും നമ്മളെ പഠിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്ന് ചോദിച്ചോട്ടെ, ഒരു സ്ഥിരമായ പാർട്ണർ എനിക്ക് ഉണ്ടാകുന്നതുവരെ എങ്കിലും ഒരു ഫ്രണ്ട് നിലക്ക് മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങൾ നിനക്ക് തരാൻ പറ്റുമോ?"

ഇതൊരു പൊല്ലാപ്പ് ആവുമോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. എന്റെ ചിന്തകൾ കണ്ടിട്ടാവണം ജ്യോതി തുടർന്നു.

" എടോ, അങ്ങനെ പറഞ്ഞാൽ നീ പേടിക്കണ്ട, നിനക്ക് ഞാൻ യാതൊരു നിലക്കും ബാധ്യതയാവില്ല. എന്തെങ്കിലും അവകാശങ്ങൾ ഭാവിയിൽ ചോദിച്ചു വരാനും പോകുന്നില്ല. ഇതുപോലെ കൂടെ യാത്ര ചെയ്യാനും മനസ് തുറന്ന് സംസാരിക്കാനും ഒരാളെ നല്ല ഫ്രണ്ട് ആയിട്ട് കിട്ടിയാൽ മതി. പകരം നിനക്ക് വേണ്ടത് ഞാനും തരാം. ഒന്നോ രണ്ടോ തവണ ആയിട്ടോ അല്ലെങ്കിൽ സ്ഥിരമായിട്ടോ ഉള്ള കാര്യം തന്നെയാണ് പറഞ്ഞത്. വീണ്ടും ഞാൻ പറയുന്നു, ഇക്കാര്യം പറഞ്ഞു നിന്റെ മേൽ യാതൊരു നിയന്ത്രണങ്ങളോ അവകാശങ്ങളോ ഞാൻ നടപ്പിലാക്കില്ല. നിനക്ക് സമ്മതമാണോ?"

മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് ചോദിച്ചാൽ പൊട്ടിയില്ല എന്ന് തന്നെ പറയണം. കുറെ കൂട്ടലും കിഴിക്കലും മനസ്സിൽ നടത്തി കൊണ്ടിരുന്നു. ഇതൊരു ബാധ്യതയാകുമോ എന്ന് തന്നെയായിരുന്നു ആദ്യത്തെ ചോദ്യം.

💬 Comments

View all comments