Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി 3 [തൂലിക]
അവൾ വിളിച്ചു
രാധു: ഏട്ടാ
ഞാൻ: ആ
രാധു: പറ ഓർമ്മയുണ്ടോന്ന്
ഞാൻ: എന്ത്
രാധു: നമ്മൾ ആദ്യം കണ്ടുമുട്ടിയത് എവിടെ വെച്ചാണെന്ന്?
പിന്നെയും ഞാൻ ചിന്തയിലായി അവസാനം ഞാനും ഒരു കള്ളം തട്ടി വിടാൻ ഉദ്ദേശിച്ചു
രാധു: പറ ഏട്ടാ
ഞാൻ: അത് നീന്റെ ഹോസ്റ്റലിന്റെ അവിടെ വെച്ചല്ലേ
രാധു: മ്മ് കള്ളൻ അപ്പൊ ഓർമ്മയുണ്ടല്ലേ
ഞാൻ: പിന്നെ അത് അങ്ങനെ മറക്കാൻ പറ്റുവോ, അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു അല്ലേ നീ വന്ന് എന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞത്
രാധു: മ്മ് അതേ, അപ്പൊ ഏട്ടൻ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ
ഞാൻ: മ്മ്
രാധു: അന്ന് എന്തായിരുന്നു പറഞ്ഞേ കുട്ടി എനിക്ക് ഈ ബന്ധത്തിന് താല്പര്യമില്ല എനിക്ക് പ്രായം കുറവാണ് അതൊക്കെ എന്റെ തോന്നലാണ് പിന്നീട് അത് ശരിയായിക്കൊള്ളും ഇനി ഇതിനെ പറ്റി സംസാരിക്കരുത് ഏട്ടന് പ്രായം കൂടുതലാണ് എന്നൊക്ക ഓർമ്മയുണ്ടോ അതെല്ലാം
ഞാൻ: മ്മ്
രാധു: പിന്നെ എപ്പോഴാ ഏട്ടന് എന്നോട് ഇഷ്ട്ടം തോന്നിയത്
ഞാൻ: അത് പിന്നെ ഞാൻ നിന്നെ പറ്റി തിരക്കിയിരുന്നു അപ്പോഴെല്ലാം എല്ലാവരും നിന്നെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എല്ലാം നല്ലതേ പറഞ്ഞുള്ളു നീ ഒരു പാവം ആണെന്നും അച്ഛനുമമ്മയും ഇല്ലാതെയാണെന്നും പഠിക്കുന്നതോടൊപ്പം ചെറിയ ചെറിയ ജോലിക്കും പോകുന്നുണ്ടെന്നും പറഞ്ഞു അപ്പൊ ഞാൻ അറിയാതെ തന്നെ നിന്നെ ഇഷ്ട്ടപെട്ടു നിന്നോട് ഒരു ബഹുമാനം തോന്നി പഠിക്കുന്നതിനോട് ഒപ്പം ചെലവിനുള്ളതും ഉണ്ടാക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടം കൂടി പിന്നെ ഞാൻ വിചാരിച്ചു ഇനി
💬 Comments
View all comments