Chapter Title : മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക]
അവൾ ഒരു കവറുമായി വന്നു "ഏട്ടാ ഇത് ഏട്ടന് ഇടാൻ ഉള്ളതാണ്" "ഉം" കുളിമുറിയിൽ നിന്ന എന്നോട് അവൾ വിളിച്ചു പറഞ്ഞു, ഞാൻ കുളി കഴിഞ്ഞു ഇറങ്ങി റൂമിൽ വന്നു അപ്പോൾ അവൾ തന്ന കവർ ഞാൻ എടുത്തു നോക്കി അതിൽ ഒരു സ്വർണ്ണ കരയുള്ള കസവു മുണ്ടും ഒരു ചുവന്ന ഷർട്ടും ഉണ്ടായിരുന്നു ഞാൻ അതെടുത്തു ഇട്ടു ഹാളിൽ വന്നു അപ്പോൾ അവൾ ഒരു ചുവന്ന കരയുള്ള സെറ്റുസാരിയും അതിന് മാച്ച് ചെയ്യുന്ന ഒരു ബ്ലൗസും ആണ് ധരിച്ചിരുന്നത്, അമ്മയ്ക്കും അവൾ അവളുടേത് പോലെയുള്ള ഡ്രസ്സും ആണ് എടുത്തത്
അങ്ങനെ ഞങ്ങൾ കാവിൽ എത്തി, ആ കാവിൽ ഒരു പൂജാരിയും ഉണ്ടായിരുന്നു അയാൾക്ക് ഞങ്ങളെ അറിയാത്തതുകൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു, അവൾ അവിടെ ആ കാവിന് ചുറ്റും നടന്നു തൊഴുതു, അത് കഴിഞ്ഞു അവൾ എന്തോ ഒന്ന് പൂജാരിയുടെ കൈയിൽ കൊടുത്തു, ഞാൻ ഇതെല്ലാം കണ്ട് എന്താ നടക്കുന്നെ എന്ന് നോക്കി നിന്നു, ഞാൻ അമ്മയോട് എല്ലാം ചോദിച്ചു അപ്പോൾ അമ്മ പറഞ്ഞു ഇന്ന് നിങ്ങളുടെ കല്യാണം ആണെന്ന് അത് കേട്ടു ഞാൻ ഒന്ന് ഞെട്ടി "എന്ത്...കല്യാണോ..." ഞങ്ങളുടെ കല്യാണം എന്ന് കേട്ടു ഞാൻ ഞെട്ടി ഒരു നിമിഷം അവളെ നോക്കി അവൾ അവിടെ നിന്നു തൊഴുതു കൊണ്ട് നിൽക്കുന്നു, അമ്മയോട് ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കി എന്നാൽ അമ്മയ്ക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അമ്മയുടെ അവസ്ഥ കണ്ടപ്പോൾ മനസ്സിലായി, അവൾ എല്ലാം ഒരുങ്ങി തന്നെയാണ്, പൂജാരിയുടെ വിളി കേട്ടാണ് ഞാൻ ആ ആലോചനയിൽ
💬 Comments
View all comments