Chapter Title : മുടിയനായ പുത്രൻ [ഋഷി]
ശരിക്കും ആസ്വദിച്ചാണ് പഠിച്ചത്.
ഡിഗ്രി കഴിഞ്ഞയുടനേ എംടെക്കിനൊന്നും പോയില്ല. നേരേ ഒരു കൺസ്റ്റ്രക്ഷൻ കമ്പനീൽ ചേർന്നു. അഞ്ചു വർഷം സൈറ്റിൽ. ഫാബ്രിക്കേഷൻ, ഇറക്ഷൻ.... ഒരു മൈനർ ഉസ്താദായി മാറി. പതിനഞ്ചു കൊല്ലം പണിയെടുത്താലും ഇത്രേം മുന്നേറാൻ സാധാരണ ആർക്കും കഴിയാറില്ലെന്നാണ് ഞങ്ങടെ കൺസൾറ്റൻ്റ് കമ്പനീടെ സായിപ്പു പറഞ്ഞത്. പുള്ളീടെ നിർദ്ദേശപ്രകാരം ഗേറ്റെഴുതി ബോംബേ ഐഐറ്റീൽ ചേർന്ന് എംടെക്കെടുത്തു. അവിടെ നിന്നുമിറങ്ങി ഒരു ബ്രേക്കെടുത്ത് കൊച്ചീല് വാപ്പേടേം മമ്മീടേം കൂടി സുഖമായങ്ങു കൂടിയപ്പോഴാണ് ഒരു ഫോൺ. അലീനച്ചേച്ചി. ചെന്നൈയിൽ പണിയുന്ന വീടിന് എൻ്റെ സൂപ്പർവിഷൻ വേണം. പാതിയിലെത്തി വഴിമുട്ടി നിൽപ്പാണ്. ഞാനങ്ങോട്ടു വിട്ടു. മൂന്നുമാസം മരിച്ചു പണിയെടുത്തു. ഡിസൈനിലും മാറ്റങ്ങൾ വരുത്തി. പാലുകാച്ചലിന് വാപ്പേം മമ്മീം വന്നു. അന്ന് രാത്രി പുതിയ വീടിൻ്റെ ടെറസ്സിൽ വാപ്പേം ഞാനും സ്ക്കോച്ചു നുണഞ്ഞിരുന്നപ്പോൾ മമ്മി എൻ്റടുത്തു വന്നിരുന്നു. കയ്യിലൊരു വൈൻഗ്ലാസുമുണ്ട്. മറുവശത്ത് അലീനച്ചേച്ചിയും. പുള്ളിക്കാരീടെ കെട്ട്യോൻ മൂർത്തി ഇത്തിരി ഫിറ്റായിരുന്നു.
ഡാ... മമ്മിയെന്നോടു ചേർന്നിരുന്നു. ആ വിരലുകൾ എൻ്റെ തോളിലമർന്നു. എനിക്കപ്പഴേ ഒരു വശപ്പിശകു തോന്നിയിരുന്നു..
മമ്മീ! ഞാൻ ചിരിച്ചു. മനസ്സിലൊള്ളത് വളച്ചുകെട്ടില്ലാതെ പറയാമോ?
അവിടൊരു പൊട്ടിച്ചിരി മുഴങ്ങി. വാപ്പ! ഞാനപ്പഴേ നിൻ്റെ മമ്മിയോടു പറഞ്ഞതാടാ.. ചുമ്മാ നിന്നെ സോപ്പിടാതെ നേരേ ചൊവ്വേ കാര്യം പറയാൻ.
അലീ! വാപ്പാ! രണ്ടു പെണ്ണുങ്ങളും കൂടി സിംഹികളെപ്പോലെ ജനാബ് അലി സാഹിബിൻ്റെ നേർക്കലറിക്കൊണ്ടു ചാടി!
ശരി ശരി... പാവം കൈപൊക്കി കീഴടങ്ങി!
നിനക്കൊന്നു വീട്ടില് പൊയ്ക്കൂടേ? മമ്മി മന്ത്രിക്കുന്ന സ്വരത്തിലാരാഞ്ഞു.
എന്തിനാ മമ്മീ? അവിടാരേലും എന്നെ ഓർക്കുന്നു പോലുമില്ല. അല്ലേല് ഇത്രേം കാലത്തിനിടയ്ക്ക് ഒരു
💬 Comments
View all comments