0%

Chapter Title : മുടിയനായ പുത്രൻ [ഋഷി]

Author : ഋഷി Read All Parts 23.2K

ഫോൺ വിളിയോ, എഴുത്തോ... എന്തിന് ഒരു ബർത്ത്ഡേ കാർഡുപോലും അയച്ചിട്ടില്ല.

ഡാ! നിന്നെ ഞങ്ങൾ വളർത്തീത് ആരെയും വെറുക്കാനല്ല. കീപ്പ് ആൻ ഓപ്പൺ മൈൻഡ്. പിന്നെ നിൻ്റെ വീട്ടുകാരല്ലേ! നീയവരോട് നന്നായി പെരുമാറുമ്പോ അവരാണ് ചെറുതാവുന്നത്... മമ്മീടെ വിരലുകളെൻ്റെ മുടിയിലിഴഞ്ഞു

എല്ലാം ശരിയാണ് മമ്മീ. എന്നാലും ഞാനെങ്ങനെ അവിടേക്ക് വലിഞ്ഞുകേറിപ്പോവും? ഞാൻ മമ്മീടെ മേലേക്ക് ചാഞ്ഞു...

നിൻ്റെ മൂത്ത ഏട്ടൻ്റെ മോൾടെ കല്ല്യാണമാണെടാ! മമ്മി പറഞ്ഞു.

ഏഹ്! റിയ! അതിനവൾ കൊച്ചുപെണ്ണല്ലേ! എൻ്റെ വായ പൊളിഞ്ഞു.

കൊച്ചുപെണ്ണോ! വയസ്സിരുപതായി അവൾക്ക്! പിന്നെ ആരും ക്ഷണിച്ചില്ല എന്നൊക്കെ മുരട്ടുവാദങ്ങളും കൊണ്ട് എൻ്റടുത്തേക്ക് വന്നേക്കല്ല്! നിൻ്റെ മീരേച്ചിയാടാ എന്നെ പ്രത്യേകം വിളിച്ച് നിന്നോടു വരണമെന്നു പറയാമ്പറഞ്ഞത്! മമ്മി മന്ദഹസിച്ചു.

ചേച്ചിക്ക് നേരിട്ടു പറയാരുന്നില്ലേ? എൻ്റെ നമ്പറ് മമ്മിയോടു ചോദിച്ചാൽ കിട്ടില്ലേ! സ്വരത്തിലെ കയ്പ് മറയ്ക്കാൻ കഴിഞ്ഞില്ല.

നിന്നോടു ചോദിച്ചിട്ട്, മീര നിന്നെ വിളിക്കുന്നത് നിനക്കു സമ്മതമാണെങ്കിൽ മാത്രം, നമ്പറു തരാമെന്ന് ഞാൻ പറഞ്ഞു. അതു കൊണ്ടാടാ മോനൂ! സ്നേഹം കൂടുമ്പോഴാണ് മമ്മിയെന്നെ മോനൂന്ന് വിളിക്കണത്. മമ്മിയോടുള്ള സ്നേഹം കണ്ണീർച്ചാലുകളായി കവിളുകൾ നനച്ചു... മമ്മിയെൻ്റെ മുഖം ആ സമൃദ്ധമായ മാറിലേക്കമർത്തി. ഞാനാ ചൂടുള്ള സ്നേഹത്തിലലിഞ്ഞു..

വല്ല്യ ചെക്കനായെന്നാ വിചാരം. കണ്ടില്ലേ! ഇപ്പഴും മൊലയുണ്ണുന്ന വാവ! അലീനച്ചേച്ചി എന്നെ കളിയാക്കി...

പോടീ! മമ്മി ചേച്ചീടെ ഉരുണ്ട കുണ്ടിക്കൊരു നുള്ളു കൊടുത്തു. ആഹ്! ചേച്ചി ഒന്നുയർന്നു താണു!

എൻ്റെ മോനൂനെ എന്തേലും പറഞ്ഞാല് നിൻ്റെ കുണ്ടീലെ തോലു ഞാൻ നുള്ളിയെടുക്കും! മമ്മി പറഞ്ഞു.

കണ്ടില്ലേ വാപ്പാ! ചേച്ചിയൊരു കൊച്ചു പെണ്ണായി വാപ്പേടെ മടിയിലമർന്നു. സാരമില്ലടീ!

💬 Comments

View all comments