Chapter Title : മുടിയനായ പുത്രൻ [ഋഷി]
ഞാനൂഹിച്ചു.
ഒരു മേശയുടെ പിന്നിൽ കുള്ളൻ സുധിയേട്ടൻ ലാപ്പ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിപ്പായിരുന്നു. മുടി നരച്ചിരിക്കുന്നു. കഷണ്ടി കയറിത്തുടങ്ങി.
ഏട്ടാ! ദേ നോക്യേ! ആരാണ് വന്നതെന്ന്!
പുള്ളി തലയുയർത്തി. ഒരു ഭാവഭേദവുമില്ല. പഴയ സിനിമയുടെ പേരോർമ്മവന്നു. " രക്തമില്ലാത്ത മനുഷ്യൻ". ഓ! നീയോ! ഇരിക്കൂ! ഏതോ അപ്പോയിൻമെൻ്റെടുത്ത് വന്ന ഒരുത്തനെപ്പോലെയാണ് അദ്ദേഹത്തിൻ്റെ പെരുമാറ്റം. സ്വന്തം അനിയനാണ്! ങേഹേ!
പുള്ളി കണ്ണട മാറ്റി തളർന്ന കണ്ണുകൾ തിരുമ്മി. നീയെന്തു ചെയ്യുന്നു?
ഞാനിടം കണ്ണുകൊണ്ടു നോക്കിയപ്പോൾ ചേച്ചി മെത്തയിൽ കിടന്ന മുഷിഞ്ഞ തുണികൾ പെറുക്കിയെടുക്കുന്നു. തലയണയുടെ കവറുകൾ മാറ്റുന്നു...
ഞാനിപ്പോൾ പണികൾക്കിടയിലാണ്. ഒരു മാസത്തിനകം പുതിയ പണിക്കു കേറണം. ഞാൻ കസേരയിലമർന്നുകൊണ്ടു പറഞ്ഞു.
സീ! ഞാനൊരിക്കലും കരീയറിൽ ബ്രേക്കു വരുത്തീട്ടില്ല. പിന്നെ നിൻ്റെയിഷ്ട്ടം. ഇപ്പോൾ ഞാൻ യൂ ഏ യിൽ കൺട്രീ ഹെഡ്ഢാണ്. പുള്ളി നെഞ്ഞു വിരിച്ചു.
ഞാനൊന്നും പറഞ്ഞില്ല. അപ്പോൾ കാണാമേട്ടാ. ഞാനെണീറ്റു.
നീ കല്ല്യാണം കഴിഞ്ഞിട്ടല്ലേ പോവൂ? പുള്ളി പിന്നേം മുഖമുയർത്തി.
ഉവ്വ്! ഞാൻ സ്ഥലം കാലിയാക്കി. എന്തൊരു മനുഷ്യൻ!
മീരേച്ചി പഴന്തുണികൾ ചുറ്റിപ്പറ്റി നിന്ന ബിബിയെ ഏൽപ്പിച്ചു. നീ താഴെപ്പോയി ഇതെല്ലാം വാഷിങ്ങ് മെഷീനിലിടടാ മോനൂ! ചേച്ചി കുനിഞ്ഞവൻ്റെ കവിളിലൊരുമ്മ കൊടുത്തു. പാവം ചെക്കൻ! അവൻ തുണികളുമെടുത്ത് താഴേക്കോടി.
ചേച്ചി എൻ്റെ കരം കവർന്ന് ഇടനാഴിയിലൂടെ നടന്നു. അറ്റത്തെ മുറിയിലേക്കു ഞങ്ങൾ കയറി. ഇതായിരുന്നു ഞങ്ങടെ മുറി. ചേച്ചി പറഞ്ഞു. നിനക്കിങ്ങോട്ടു മാറിക്കൂടേ? എന്തിനാ ക്ലബ്ബിൽ?
ചേച്ചീ! ഞാൻ തിരിഞ്ഞാ കണ്ണുകളിലേക്കു നോക്കി. ചേച്ചീം റിയേം ബിബീമല്ലാതെ ഇവിടാരോടും എനിക്കൊരടുപ്പവുമില്ല! തന്നേമല്ല ഞാനീ വീട്ടിലാണേല് തന്തപ്പടിയുമായി എപ്പഴൊരിഷ്യൂ ഒണ്ടാവുമെന്ന് പറയാനൊക്കില്ല.
ചേച്ചിയെൻ്റെ മുഖം കൈകളിൽ തടവിലാക്കി. എനിക്കു വേണ്ടി മാത്രം മോനേ! നിനക്കാ പഴയ ഔട്ട്ഹൗസിലെങ്കിലും തങ്ങിക്കൂടേ? ഞാനെല്ലാം ക്ലീൻ ചെയ്തിട്ടൊണ്ട്. ഇപ്പഴാണേല് ഏസിയുമൊണ്ട്. പ്ലീസ് കുട്ടാ! ഈ ചേച്ചിക്ക് വേറാരുമില്ലടാ! ചേച്ചി എന്നിലേക്കലിഞ്ഞു... ഒരു തേങ്ങൽ! എൻ്റെയുള്ളിലും എന്തൊക്കെയോ പൊട്ടിയുടഞ്ഞു ചിതറി.
മീരേച്ചീ! ഞാൻ ചേച്ചിയെ വരിഞ്ഞുമുറുക്കി. ഞാനിവിടുണ്ട്! മീരേച്ചിക്കായി. ഈ ലോകത്തെവടാണേലും ഒന്നു വിളിച്ചാൽ മതി... ചേച്ചി മുഖമുയർത്തി. ആദ്യമായി എൻ്റെ ചുണ്ടുകളിൽ ആ തടിച്ചു
💬 Comments
View all comments