0%

Chapter Title : മുടിയനായ പുത്രൻ [ഋഷി]

Author : ഋഷി Read All Parts 10456

ദിവസം പോയതറിഞ്ഞില്ല. എങ്ങിനെയോ ഞാനായി പ്രധാന നടത്തിപ്പുകാരൻ. പലവട്ടം അമ്മയേം കൊണ്ട് അടുത്ത ബന്ധുക്കളുടെ വീടുകളിൽ പോയി. അമ്മ ഞങ്ങൾ മാത്രമായ സമയങ്ങളിൽ സ്വന്തം കുട്ടിക്കാലം, വളർന്നു വന്ന സമയങ്ങൾ... ഇതെല്ലാം പങ്കു വെച്ചു. എൻ്റെ ബാല്ല്യം മാത്രം ഞങ്ങൾ  മനപ്പൂർവ്വം ഒഴിവാക്കി. എന്തിനു വെറുതേ ഉണങ്ങിയ മുറിപ്പാടുകൾ മാന്തിത്തുറക്കണം? തന്തിയാനെ ഞാൻ തീർത്തും അവഗണിച്ചു.

അമ്പലത്തിൽ കല്ല്യാണം, പിന്നെ റിസപ്ഷൻ... എല്ലാം ഭംഗിയായി നടന്നു. എൻ്റെ ഗുണ്ടുമണിക്ക് ഹൈദരാബാദിൽ നിന്നും അലീനച്ചേച്ചി വഴി വരുത്തിച്ച ഒരു പേൾനെക്ക്ലേസ് ഞാൻ സമ്മാനിച്ചു. ദേ പെണ്ണു നിന്നു കരയുന്നു! അവളെന്നെ കെട്ടിപ്പിടിച്ചു! മീരേച്ചീം ചേർന്നു. കൺകോണിൽ അമ്മേം ചെറിയമ്മേം കണ്ണുകൾ തുടയ്ക്കുന്നതു ഞാൻ കണ്ടു!

ചെറിയമ്മ തിരികെപ്പോയി. ഇനിയും കാണുമെന്ന് എനിക്കുറപ്പായിരുന്നു. ആ വലിയ വീട്ടിലിപ്പോൾ അച്ഛനും അമ്മയും മീരേച്ചീം ശാലുവേച്ചീം ഞാനും മാത്രം. അവളുടെ മോൻ വേണുവേട്ടൻ്റെയൊപ്പം തിരികെപ്പോയിരുന്നു. പെണ്ണുങ്ങളുടെ അപേക്ഷ മാനിച്ച്  ഔട്ട്ഹൗസ് ഒഴിഞ്ഞു ഞാൻ വീട്ടിലേക്കു മാറി. ക്ലബ്ബും വെക്കേറ്റു ചെയ്യണം. എൻ്റെയൊരു പെട്ടിയവടൊണ്ട്. മോളിൽ അറ്റത്തുള്ള വിശാലമായ ധാരാളം ജനാലകളുള്ള മുറിയിൽ ചേക്കേറി. അമ്മയോട് ഒരു കണ്ടീഷൻ മാത്രം പറഞ്ഞു. കണവനും ഞാനും കൂട്ടിമുട്ടാതെ നോക്കണം! ഒരാഴ്ച്ച ഇവിടെ ചെലവഴിക്കാനായിരുന്നു പ്ലാൻ.

മമ്മീനേം വാപ്പേനേം വിളിച്ചു കാര്യങ്ങളുടെ ഒരപ്ഡേറ്റു കൊടുത്തു. അവരുടെ സന്തോഷം ആ ചിരികളിലൂടെ ഞാനറിഞ്ഞു.

എല്ലാ തിരക്കുകളും കഴിഞ്ഞ് ഞാനന്നെണീറ്റത് പതിനൊന്നു മണിക്കാണ്. മോളിൽ വലിയ ഫാൻ കറങ്ങി... രാത്രി മഴ പെയ്തിരുന്നു. നേരിയ തണുപ്പിൽ സുഖമായുറങ്ങി. കഴിഞ്ഞയാഴ്ച്ച മൊത്തം ഓടിനടപ്പായിരുന്നല്ലോ!

കുളിച്ചു ഫ്രെഷായി താഴേക്കു ചെന്നപ്പോൾ എന്നെയെതിരേറ്റത് മൂന്നു മന്ദഹസിക്കുന്ന മുഖങ്ങളായിരുന്നു. അമ്മ, മീരേച്ചി, ശാലുവേച്ചി. ആഹ്! അതിനിടെ ഒന്നു പറയാൻ മറന്നു. ബാങ്കിലുണ്ടായിരുന്ന ലിക്വിഡ് ക്യാഷ് മൂന്നു ലക്ഷം. പിന്നെ വാപ്പ പലിശയില്ലാതെ തന്ന രണ്ടു ലക്ഷം. ശാലുവേച്ചീടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിരുന്നു.

ഇതാണോടാ എണീക്കണ്ട സമയം? അമ്മ ചിരിച്ചോണ്ടു ചോദിച്ചു.

എൻ്റെയമ്മേ! ഓടി നടപ്പല്ലായിരുന്നോ! ഞാൻ ചാഞ്ഞിരുന്നു. മീരേച്ചി പിന്നിൽ വന്നെന്നെ കെട്ടിപ്പിടിച്ചു.  ശാലുവേച്ചീടെ കണ്ണുകളിൽ നിർവ്വചിക്കാനാവാത്ത ഭാവം!

അമ്മേ! എനിക്കൊരു ഡ്രിങ്കു വേണം. ആരേലും എൻ്റെ

💬 Comments

View all comments