0%

Chapter Title : My Dear Wrong Number? 01 [Rahul RK]

Author : Rahul RK Read All Parts 414
"ആ.. വിനു ഇത് എന്റെ പെങ്ങളുടെ മോൾ ആണ്.. അനാമിക.." ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. സത്യത്തിൽ അനിയത്തിയുടെ മകൾ എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി വല്ല്യ കുട്ടി ആവും എന്ന്... കണ്ടപ്പോൾ ആണ് മനസ്സിലായത് സ്കൂൾ കുട്ടി ആണെന്ന്... ഏതായാലും ചേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു... ഗേറ്റ് തുറന്ന് അകത്ത് കടന്നതും ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു... ഫോൺ എടുത്ത് നോക്കിയപ്പോൾ ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ പ്രിയ ആയിരുന്നു...
"ഇന്നലെ എന്റെ ഫ്രണ്ട് ആണെന്ന് കരുതിയാണ് വിളിച്ചത്.. സോറി.. ഇപ്പൊൾ ഡിപി കണ്ടപ്പോൾ ആണ് മനസ്സിലായത്..." ഇത്രേം ആയിരുന്നു അവളുടെ മെസ്സേജ്.. ഇനിയിപ്പോ എന്ത് പറയാനാണ്..?? പക്ഷേ എന്തെങ്കിലും അയക്കണമല്ലോ... ഞാൻ അകത്തേക്ക് നടന്നു കൊണ്ട് തന്നെ ടൈപ്പ് ചെയ്തു... "സാരമില്ല പ്രിയ..." എന്ന് മാത്രം ഞാൻ റിപ്ലേ നൽകി.. അവള് ഓൺലൈനിൽ ഉണ്ടായിരുന്നു... ഞാൻ അകത്ത് കയറി സോഫയിൽ ഇരുന്നു.... അപ്പൊൾ തന്നെ മെസേജും വന്നു... "പ്രിയയോ അതാരാ..??" ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവള് മെസ്സേജ് അയച്ചിരിക്കുന്നു... പക്ഷേ ഞാൻ പ്രതീക്ഷിക്കാത്ത ഒരു മെസ്സേജ്.. "തന്റെ പേര് പ്രിയ എന്നല്ലേ....??" "അല്ലല്ലോ.." "പിന്നെന്താ..??" എന്ന് ഞാൻ റിപ്ലേ നൽകി... പെട്ടന്ന് തന്നെ അവള് ഓൺലൈനിൽ നിന്നും പോയി.. എന്തോ ഒരു നിരാശ തോന്നി... അതെന്താ എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല... പക്ഷേ അതിനേക്കാൾ ഞാൻ ആശങ്ക പെട്ടത് അവളുടെ പേര് പിന്നെ എന്താകും എന്നാലോചിച്ച് ആയിരുന്നു... ആ.. എന്തേലും ആകട്ടെ... ഞാൻ ഫോൺ ബെഡിലേക്ക്‌

💬 Comments

View all comments