Chapter Title : My Dear Wrong Number? 01 [Rahul RK]
ഇട്ട് വീണ്ടും ടിവി തുറന്നു...
ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കോളിംഗ് ബൽ മുഴങ്ങി...
ഇതാരാ ഈ നേരത്ത്..
ഞാൻ പോയി വാതിൽ തുറന്നു...
നിതിൻ ആയിരുന്നു..
"ഹാ.. നീ എന്താടാ ഇത്ര പെട്ടന്ന്..?? ട്രിവാൻഡ്രം പോയില്ലേ..??"
"ഇല്ലെടാ.. ആ നാറി പ്രൊഡക്ഷൻ കൺട്രോളർ കാലു മാറി..."
അവൻ ബാഗ് സോഫയിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു... എന്നിട്ട് സോഫയിൽ കയറി ഇരുന്നു...
"അത് വിട്.. നമുക്ക് അടുത്തതിൽ നോക്കാം..."
ഞാനും അവന്റെ കൂടെ സോഫയിൽ കയറി ഇരുന്നു...
"അത് അത്രേ ഒള്ളു.."
അവന് അതൊന്നും ഒരു പ്രശ്നമേ അല്ല..
അതെനിക്കും അറിയാമായിരുന്നു...
പിന്നെ വെറുതെ പറഞ്ഞു എന്നെ ഒള്ളു..
"ഞാൻ ഒന്ന് പോയി കിടക്കട്ടെ... നല്ല ക്ഷീണം..."
"നീ ഇപ്പൊ കിടക്കാൻ പോവാണോ..??"
"ആഹ്.. എന്തേ..??"
"അല്ല.. നമുക്ക് പുറത്തൊക്കെ ഒന്ന് പോയാലോ..??"
"പോടാ.. ഞാൻ ഇന്നലെ രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല..."
"ഓ എന്നാ പോയി ഉറങ്ങ്.."
അവൻ നേരെ എഴുന്നേറ്റ് റൂമിലേക്ക് പോയി...
ഞാൻ സോഫയിൽ തന്നെ ഇരുന്നു...
ഫോൺ എടുത്ത് നോക്കിയപ്പോൾ അവളുടെ മെസ്സേജ് ഒന്നും ഇല്ല...
അങ്ങനെ ടിവി യും കണ്ട് ഇടക്ക് ഫോണിലും നോക്കി ഞാൻ അവിടെ തന്നെ ഇരുന്നു....
✴️✴️✴️✴️✴️✴️✴️✴️✴️✴️
ഒരു ഉച്ച ഒക്കെ ആയപ്പോൾ ആണ് വയറ്റിൽ നിന്നും വിളി വന്നത്.. വേറെ ആരുടെയും അല്ല.. വിശപ്പിന്റെ വിളി...
ഒന്നും ഉണ്ടാക്കിയിട്ടില്ല.. അല്ലെങ്കിലും അത് പതിവില്ല...
വലിയ അടുക്കള ഒക്കെ ഉണ്ട്.. അത്യാവശ്യം സൗകര്യങ്ങളും ഉണ്ട് പക്ഷെ പാചകം ചെയ്യുന്നത് വളരെ വിരളമായി ആണ്..
മിക്ക സമയങ്ങളിലും
💬 Comments
View all comments