Chapter Title : My Dear Wrong Number? 01 [Rahul RK]
ഓർഡർ ചെയ്യാറാണ് പതിവ്...
ഇന്ന് പുറത്ത് പോകാൻ ആണ് പ്ലാൻ..
നിതിൻ എനീക്കുവോ ആവോ..??
ഞാൻ നേരെ റൂമിലേക്ക് പോയി അവനെ വിളിച്ചു...
"ടാ എഴുന്നേൽക്ക്..."
അവൻ ഒന്ന് മുക്കി മൂളി വീണ്ടും തിരിഞ്ഞ് കിടന്നു...
"ടാ വാ ഫൂഡ് കഴിക്കാൻ പോവാം.."
"നീ ഓർഡർ ചെയ്.. ഇനിയിപ്പോ പുറത്ത് പോണ്ടെ...."
അവൻ തിരിഞ്ഞ് കിടന്നു കൊണ്ട് പറഞ്ഞു...
"അതിനിപ്പോ എന്താ..?? വാടാ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം..."
"നീ ചെല്ല് എന്നാ... എനിക്കുള്ളത് പാർസൽ വാങ്ങിച്ചോ..."
"പോടാ മടിയാ.. നീ പട്ടിണി കിടന്നോ.."
അവനോട് തമാശക്ക് അങ്ങനെ പറഞ്ഞു എങ്കിലും ഞാൻ പുറത്ത് പോകാൻ തന്നെ തീരുമാനിച്ചിരുന്നു...
അങ്ങനെ ഒരു പാൻറ് എടുത്തിട്ട് ഞാൻ വണ്ടിയുടെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി...
വണ്ടിയിൽ കയറിയതും ഫോണിൽ മെസ്സേജ് വന്നു...
എടുത്ത് നോക്കിയപ്പോൾ അവളായിരുന്നു.."എന്തിനാ എന്റെ പേര് അറിയുന്നത്..??"
അയ്യോ എന്ത് മറുപടി കൊടുക്കും..??
കോഴി ആകുന്നുണ്ടോ..?? ഏയ് ഇല്ല...
"വെറുതെ അറിയാലോ.."
രണ്ടും കൽപ്പിച്ച് മറുപടി കൊടുത്തു...
അവള് ഓൺലൈൻ ഉണ്ട്.. പക്ഷേ മെസ്സേജ് നോക്കുന്നില്ല...
അവളുടെ ചാറ്റിൽ നിന്ന് വേഗം ബാക്ക് അടിച്ചു..
ഇനി അഥവാ അവള് മെസ്സേജ് അയച്ചിട്ട് അപ്പോ തന്നെ നോക്കിയാ മോശം അല്ലേ..
കുറച്ച് ഗ്യാപ്പ് ഇട്ട് പയ്യെ നോക്കാം...
അവള് ടൈപ്പ് ചെയ്യാൻ തുടങ്ങി...
എന്തോ വല്ലാത്ത ഒരു ടെൻഷൻ..
"ആദ്യം ചേട്ടന്റെ പേര് പറ..."
ഹാവൂ ഞാൻ വിചാരിച്ച പോലെ തെറി പറഞ്ഞ് ബ്ലോക്ക് ചെയ്തില്ല...
ആള് കുറച്ച് ഓപ്പൺ മൈൻഡ് ആണെന്ന് തോന്നുന്നു...
എന്ത് റിപ്ലേ
💬 Comments
View all comments