Chapter Title : My Dear Wrong Number? 01 [Rahul RK]
അയക്കും...
"ഞാൻ എന്തായാലും ജാഡ ഇടുന്നില്ല.. എന്റെ പേര് വിനോദ്..."
അവള് ഇപ്പോഴും ഓൺലൈൻ ഉണ്ട്...
പക്ഷേ മെസ്സേജ് നോക്കുന്നില്ല...
ഞാൻ നേരെ ഓരോരുത്തരുടെ സ്റ്റാറ്റസ് നോക്കാൻ തുടങ്ങി...
ഏകദേശം ഒരു രണ്ട് മിനിറ്റ് ആവാർ ആയിട്ടും റിപ്ലേ ഇല്ലല്ലോ...
നോക്കിയപ്പോൾ അവള് ഓൺലൈൻ ഇല്ല..
മെസേജ് നോക്കിയിട്ടും ഇല്ല...
ആ എന്തായാലും നോക്കുമ്പോ നോക്കട്ടെ..
ഞാൻ വണ്ടി എടുക്കാൻ പോയതും നിതിൻ അകത്തൂന്ന് ഇറങ്ങി വന്നു..
"നീ പോയില്ലേ..??"
"ഇല്ലെടാ ഒരു കോൾ വന്നു.."
അവനോട് തൽക്കാലം ഒരു കള്ളം പറഞ്ഞു... പിന്നെ പറയാം എന്ന് വച്ചു...
"എന്നാ നിക്ക് ഞാനും വരാം..."
അവൻ വീട് പൂട്ടി എന്റെ കൂടെ ബൈക്കിൽ വന്ന കയറി...
അങ്ങനെ ഞങ്ങൾ നേരെ അടുത്ത ജങ്ഷനിൽ ഉള്ള ചന്ദ്രേട്ടന്റെ ഹോട്ടലിലേക്ക് വിട്ടു...
✴️✴️✴️✴️✴️✴️✴️✴️✴️✴️
ഈ ഏരിയയിലെ ഏറ്റവും വൃത്തിയുള്ളതും ന്വാമായതും ആയ ഹോട്ടൽ ആണ് ചന്ദ്രൻ ചേട്ടന്റെ...
ഇവിടുത്തെ ഭക്ഷണത്തിന്റെ മുന്നിൽ ഏത് ഫൈവ് സ്റ്റാർ ഹോട്ടലും ഒന്ന് പതറും..പുറത്ത് പോയി കഴിക്കുമ്പോൾ ഒക്കെ മിക്ക സമയങ്ങളിലും ഞങൾ ഇവിടെ നിന്നാണ് കഴിക്കാറ്...
ഭക്ഷണത്തിന്റെ രുചി മാത്രമല്ല..
ഇവിടുത്തെ ആളുകളുടെ സ്നേഹവും അതിന്റെ ഒരു പ്രധാന കാരണം ആണ്..
അച്ഛൻ മുന്നേ ഇവിടെ ഉണ്ടായിരുന്ന കാലം മുതലേ ഉള്ള ബന്ധം ആണ് ചന്ദ്രൻ ചേട്ടനുമായി...
ഞങ്ങൾ വണ്ടി ഒതുക്കി അകത്ത് കയറി..
ഞായറാഴ്ച ആയത് കൊണ്ട് തിരക്കുണ്ട്.. ഇന്ന് ഇവിടെ പതിവുകാർ ഉണ്ടാവില്ല..
പുത്തൻ രുചി തേടി വരുന്നവർ ആവും കൂടുതൽ...
അടുത്ത മില്ലിലെ പണിക്കാരും സ്കൂളിലെ കുട്ടികളും ആണ്
💬 Comments
View all comments