Chapter Title : My Dear Wrong Number? 01 [Rahul RK]
ഈ പതിവുകാർ എന്ന് പറയുന്നത്...
ഞാനും നിതിനും അകത്ത് കയറി ഇരുന്നു...
കൗണ്ടറിൽ കാണാത്തത് കൊണ്ട് ചന്ദ്രൻ ചേട്ടൻ ലീവ് ആണെന്ന് മനസിലായി...
ഞങ്ങൾ ഒരു ഒഴിഞ്ഞ ടേബിളിൽ പോയി ഇരുന്നു...
"ടാ എന്താ കഴിക്കുന്നേ..?? ബിരിയാണി ആയാലോ..??"
നിതിൻ ചോദിച്ചു...
"വേണ്ടെടാ... ഞാൻ ഇന്നലെ രാത്രിയും ബിരിയാണി ആണ് കഴിച്ചത്... എനിക്ക് ഊണ് മതി..."
"ഇന്നലെ എവിടുന്നു ബിരിയാണി..?? ഓർഡർ ചെയ്താ..??"
"ഇല്ലെടാ.. രമണി ചേച്ചി സ്പെഷ്യൽ.."
"ഓഹോ.. ഐ സീ..."
ഓർഡർ എടുക്കാൻ വേണ്ടി ഉമ്മറിക്ക വന്നു...
ഇവിടുത്തെ ആൾ ഇൻ ആൾ ആണ് ഉമ്മറിക്ക...
"ഹാ.. നിങ്ങളെ ഈ വഴിക്ക് ഒന്നും കാണാറെ ഇല്ലല്ലോ... എവിടെ നമ്മടെ നമ്പൂരി കുട്ടി..??"
"നമ്പൂരി കുട്ടി ഏതോ ഒരു ബന്ധു വീട്ടിൽ പോയതാ ..
തിരക്കല്ലെ ഇക്കാ... എങ്ങനെ വരാനാ...."
"ആഹാ... എന്താ നിങ്ങള് കഴിക്കുന്നത്.. ബിരിയാണി എടുത്താലോ..??"
"ഇവന് ഒരു ബിരിയാണി.. എനിക്ക് ഊണ് മതി..."
"അതെന്താ വിന്വേ നീ ഊണ് ആക്കിയത്..?? നോലുമ്പ് എന്തേലും ഉണ്ടോ..??"
"നോലുമ്പോ.. ഇല്ലിക്കാ.. വെറുതെ ഒരു ചേഞ്ചിന്..."
"എന്നാ ഒരു മീൻ വറുത്തത് കൂടി എടുക്കാം ല്ലെ.."
"ഓകെ..."
അങ്ങനെ ഓർഡർ ചെയ്ത ഫുഡ് ഒക്കെ വന്നു.. ഞാനും നിതിനും ആസ്വദിച്ച് തന്നെ കഴിക്കാനും തുടങ്ങി...
പെട്ടന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്..
ഞാൻ വളരെ പാട് പെട്ട് ഇടത് കൈ വച്ച് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു...
പ്രതീക്ഷിച്ച പോലെ തന്നെ അവളുടെ മെസ്സേജ് ആയിരുന്നു...
അറിയാതെ തന്നെ എന്റെ മുഖത്ത് ഒരു ആനന്ദ പുഞ്ചിരി
💬 Comments
View all comments