0%

Chapter Title : My Dear Wrong Number? 01 [Rahul RK]

Author : Rahul RK Read All Parts 404
ചോദിക്കുന്നു... എല്ലാവർക്കും നന്മ മാത്രം ആശംസിക്കുന്നു....)ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത്... മുത്തശ്ശി സുഖമില്ലാതെ കിടക്കുകയാണ് എന്ന് ഇന്നലെ വിളിച്ചപ്പോൾ കൂടി അമ്മ പറഞ്ഞിരുന്നു... അത് കൊണ്ട് മനസ്സിൽ അൽപം പേടിയോടെ ആണ് വണ്ടി സൈഡിലേക്ക് ഒതുക്കി പോക്കറ്റിൽ നിന്നും ഫോൺ പുറത്തേക്ക് എടുത്തത്... നോക്കുമ്പോൾ പരിചയം ഇല്ലാത്ത ഏതോ നമ്പർ ആണ്.. ഏതായാലും ഞാൻ ഫോൺ എടുത്തു... "ഹലോ ആരാണ്...??" മറുതലക്കൽ നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം ആയിരുന്നു... "അഞ്ചു ഇല്ലെ അവിടെ..??" അഞ്ചുവോ ഏത് അഞ്ചു..?? നമ്പർ മാറി വിളിക്കുന്നതാണ് എന്ന് എനിക്ക് ഉറപ്പായി.. "ഇല്ല.. റോങ് നമ്പർ..." ഞാൻ മറുപടി പറഞ്ഞു...
"ഓ.. സോറി.." അത്രേം പറഞ്ഞ് അപ്പുറത്തുള്ള ആൾ തന്നെ ഫോൺ കട്ട് ചെയ്തു.... ഏതായാലും ഞാൻ ഫോൺ പോക്കറ്റിലേക്ക് ഇട്ട് വണ്ടി മുന്നോട്ടെടുത്തു... വൈകുന്നേരത്തെ ട്രാഫിക് അൺസഹിക്കബിൽ ആണ്... സ്കൂളുകളും കോളേജുകളും ഓഫീസുകളും വിട്ട് പോകുന്നവർ ഒക്കെ ആയിട്ട് വണ്ടിയും കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ ആയിരിക്കും... ഒരു വിധം ഞാൻ വീടെത്തി... നാട്ടിൽ നിന്നും ഇവിടെ വന്നിട്ട് ഇപ്പൊ മൂന്ന് വർഷമായി.. ഇവിടെ ഒരു ടെക്സ്റ്റൈൽ കമ്പനിയിൽ ഫ്ളോർ മാനേജർ ആണ്.. അച്ഛന്റെ ഒരു സുഹൃത്ത് വഴി കിട്ടിയതാണ് ഈ ജോലി.. ആദ്യമൊക്കെ ഹോസ്റ്റലിൽ ആയിരുന്നു.. പിന്നീട് സ്ഥിതിഗതികൾ അൽപം മെച്ചപ്പെട്ടു വന്നപ്പോൾ ഹോസ്റ്റലിൽ റൂം മേറ്റ് ആയി ഉണ്ടായിരുന്ന എന്റെ സമ പ്രായക്കാരൻ ആയ നിതിനും പിന്നെ ഞങ്ങളെക്കാൾ നാല് വയസ്സിനു ഇളയതായ വിഷ്ണുവും ഞാനും കൂടി ഈ വീടെടുക്കുന്നത്... നിതിൻ

💬 Comments

View all comments