0%

Chapter Title : My Dear Wrong Number? 01 [Rahul RK]

Author : Rahul RK Read All Parts 404
ആളൊരു കൂൾ ബ്രോ ആയിരുന്നു.. സിനിമയാണ് പുള്ളിയുടെ പ്രധാന ലക്ഷ്യം... സിനിമയിൽ ഒരു വലിയ നടൻ ആകാൻ വേണ്ടി ഉള്ള തത്രപ്പാടിൽ ആണ് ആശാൻ.. അത്യാവശ്യം സാമ്പത്തികം ഒക്കെ ഉള്ള കുടുംബത്തിലെ ആണെന്ന് തോന്നുന്നു.. പക്ഷേ വീട്ടുകാരെ ആശ്രയിക്കാതെ ആണ് പുള്ളി ജീവിക്കുന്നതോക്കെ... ഇടയ്ക്ക് ചില തമിഴ് തെലുങ്ക് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പോകാറുണ്ട്.. ഇപ്പൊ അങ്ങനെ ഒരു ആവശ്യത്തിന് വേണ്ടി തിരുവനന്തപുരം പോയിരിക്കുകയാണ്... വിഷ്ണു ആണെങ്കിൽ ഇവിടെ ഒരു എൻജിനീയറിംഗ് കോളജിൽ പഠികുകയാണ്.. ദൈവ വിശ്വാസം വേണ്ടുവോളം ഉള്ള ഒരു പാവം നമ്പൂരി ചെക്കൻ... അവനും അവന്റെ ഏതോ ഒരു ബന്ധു വീട്ടിൽ പോയിരിക്കുകയാണ്.. ചുരുക്കി പറഞ്ഞാൽ ഇന്ന് ഞാൻ ഒറ്റക്കാണ്.. ജനൽ തുറന്ന് ഉള്ളിലേക്ക് കയ്യിട്ട് ഞാൻ താക്കോൽ എടുത്തു... ഉമ്മറത്തെ ലൈറ്റ് തെളിയിച്ച് വാതിൽ തുറക്കാൻ തുടങ്ങി... പെട്ടന്നാണ് പുറകിൽ നിന്നും ആരോ വിളിച്ചത്... "വിനൂ..." ഞാൻ തിരിഞ്ഞ് നോക്കി.. ഒപ്പോസിറ്റ് വീട്ടിലെ രമണി ചേച്ചിയാണ്.. ഒരു ചെറിയ ഹൗസിംഗ് കോളനിയാണിത്.. എല്ലാവരും ആയി ഒന്നും അടുപ്പം ഇല്ലെങ്കിലും ഒന്ന് രണ്ട് വീടുകളിലുമായി നല്ല അടുപ്പം ഉണ്ട്.. അതിൽ ഒന്നാണ് നേരെ മുന്നിലുള്ള രമണി ചേച്ചിയുടെ വീട്.. ഞാൻ മുറ്റത്തേക്കിറങ്ങി.. രമണി ചേച്ചി റോഡ് മുറിച്ച് കടന്ന് ഗെയിറ്റ് വരെ വന്നിരുന്നു.. കയിൽ ഒരു പാത്രവും ഉണ്ട്...
"എന്താ ചേച്ചി..??" ഞാൻ ചോദിച്ചു... "നീ ഒറ്റക്ക് ഒളളല്ലെ ഇന്ന്.. നിതിനിനെ കണ്ടിരുന്നു ഞാൻ കാലത്ത്.. അവനാ പറഞ്ഞത് നീ തനിച്ചെ ഉണ്ടാവുള്ളൂ എന്ന്.." "അതേ ചേച്ചി.. അവൻ ഷൂട്ടിന് പോയതാ.. വിഷ്ണു

💬 Comments

View all comments