Chapter Title : My Dear Wrong Number? 01 [Rahul RK]
നമ്പർ ആണ് ഉപയോഗിക്കുന്നത്.. പിന്നെങ്ങനെ താൻ ഈ നമ്പറിൽ വിളിക്കും..???"
"ഓകെ.. ഓകെ.. ഞാൻ ഒന്ന് കൂടി ഒന്ന് ചെക്ക് ചെയ്യട്ടെ..."
"ചെക്ക് ചെയ്തോ.. പക്ഷേ ഇനി അഞ്ചു ചിഞ്ചു എന്നും പറഞ്ഞ് എന്നെ വിളിക്കല്ലെ.."
ഞാൻ ഫോൺ കട്ട് ചെയ്ത് സോഫയിലേക്ക് ഇട്ടു.. ടിവിയിൽ ശ്രദ്ധിക്കാൻ തുടങ്ങി...
അവളുടെ ശബ്ദവും സ്ലാങ്ങും നല്ല രസമുണ്ട് കേൾക്കാൻ...
പക്ഷേ പല തട്ടിപ്പും ഉള്ള കാലമാണ്.. ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല...
എന്നാലും മനസ്സിലെ കൗതുകം വളർന്നു കൊണ്ടെ ഇരുന്നു..
ഞാൻ വെറുതെ ഫോൺ എടുത്ത് ആ നമ്പർ സേവ് ചെയ്തു.. പ്രിയ എന്ന് തന്നെ പേരെഴുതി...
എന്നിട്ട് വാട്ട്സ്ആപ് ഓപ്പൺ ആക്കി അവളുടെ കോൺടാക്ട് ഉണ്ടോ എന്ന് നോക്കി...
ഭാഗ്യം വന്നിട്ടുണ്ട്... പ്രൊഫൈൽ ഫോട്ടോയിൽ ഒരു കുഞ്ഞിന്റെ പടമാണ്...
പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ ഈ കുഞ്ഞിനെ ഞാൻ എവിടെയോ കണ്ടിട്ടുള്ളതായി തോന്നി..എവിടുന്ന് കാണാൻ.. ഊരും പേരും പോലും അറിയാത്ത ഏതോ പെണ്ണിന്റെ നമ്പർ...
ചിലപ്പോ അവളുടെ കുടുംബത്തിൽ ഉള്ള കുഞ്ഞാവാം.. അല്ലെങ്കിൽ ഒരുപക്ഷേ അവളുടെ തന്നെ കുഞ്ഞുമാവാം...
എന്റെ ചിന്തകൾ ഓവർ ആകുന്നുണ്ട് എന്ന് കണ്ടപ്പോൾ ഞാൻ തന്നെ അവയെ മുറിച്ച് മാറ്റി...
ഞാൻ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു..
നാളെ സൺഡേ ആണ്... ആഴ്ചയിലെ ഏക അവധി ദിവസം...
ശരിക്കും ഞായർ അല്ലേ ഒരു വീക്കിന്റെ ആദ്യ ദിവസം.. അപ്പോൾ നമ്മൾ ഒക്കെ ഒരു ആഴ്ച തുടങ്ങുന്നത് തന്നെ ലീവ് എടുത്ത് വീട്ടിൽ ഇരുന്നുകൊണ്ട് ആണല്ലേ...
എത്രനേരം ടിവി കണ്ടു എന്നറിയില്ല.. അവിടെ കിടന്ന് തന്നെ
💬 Comments
View all comments