Chapter Title : My Dear Wrong Number? 01 [Rahul RK]
ഞാൻ ഉറങ്ങി പോയി...
✴️✴️✴️✴️✴️✴️✴️✴️✴️✴️
എത്ര വൈകി കിടന്നാലും ഏത് ദിവസം ആണെങ്കിലും രാവിലെ എഴുന്നേറ്റ് ജോഗിങ്ങിന് പോകുന്നത് മുടക്കാർ ഇല്ല..
ഇന്നും പതിവ് പോലെ തന്നെ എഴുന്നേറ്റ് ഷൂവും പാന്റും ടീഷർട്ടും ധരിച്ച് വീടും പൂട്ടി ഓടാൻ ഇറങ്ങി...
സത്യം പറഞ്ഞാൽ രാവിലെ തന്നെ ഉള്ള ഈ നടത്തം തരുന്ന ഊർജം ചില്ലറയൊന്നുമല്ല...
ഈ കോളനിയിൽ ഉള്ള പല ആളുകളെയും ഞാൻ കാണുന്നത് പോലും ഈ നടത്തത്തിന്റെ ഇടക്കാണ്..
നിതിനും വിഷ്ണുവും വീട്ടിൽ ഉണ്ടെങ്കിൽ കൂടി നടക്കാൻ വരാറില്ല...
നിതിൻ അല്ലെങ്കിൽ തന്നെ ഒരു മടിയൻ ആണ്..
വിഷ്ണു പിന്നെ ആളൊരു നാണം കുണുങ്ങി ആയത് കൊണ്ട് അവനും വലിയ നാണം ആണ്...
ഞാൻ പിന്നെ തുടക്കം മുതലേ ശീലിച്ചത് കൊണ്ട് തുടർന്ന് പോകുന്നു എന്ന് മാത്രം..
നേരം പുലർന്നു വരുന്നതേ ഒള്ളു.. ചെറിയ കോടയുണ്ട്..
കുറച്ചങ്ങ് നടന്നപ്പോൾ തന്നെ എതിരെ വർക്കി ചേട്ടൻ നടന്നു വരുന്നത് കണ്ടു..
എന്തെ കണ്ടില്ല എന്ന് ഇപ്പൊ ഓർത്തതേ ഒള്ളു...
എല്ലാ നാട്ടിലും ഉള്ള പോലെ ഈ ഏരിയയിലെ ജാലിയൻ കണാരൻ ആണ് വർക്കി ചേട്ടൻ...
ആള് പണ്ട് മിലിട്ടറിയിൽ ഒക്കെ ആയിരുന്നു...
അതിന്റെ അടയാളം എന്നോണം മുഖത്ത് ഇപ്പോഴും ഒരു കൊമ്പൻ മീശ കൊണ്ട് നടക്കുന്നുണ്ട്...
എനിക്കെതിരെ ആയിട്ടാണ് പുള്ളി ഓടി വരുന്നത്..
ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് കൈ കാണിച്ചു...
അദ്ദേഹവും ഒന്ന് കൈ കാണിച്ചു എന്റെ അരികിൽ വന്നു നിന്നു.. ഞാനും അവിടെ നിന്നു..
"ഗുഡ് മോണിംഗ് വിനോദ്.."
"ഗുഡ് മോണിംഗ് വർക്കി ചേട്ടാ.."
💬 Comments
View all comments