0%

Chapter Title : നാദിയ ✍️അൻസിയ✍️

Author : അൻസിയ Read All Parts 24.7K
പോകുമ്പോ അയാൾ പറഞ്ഞതെല്ലാം പറഞ്ഞാലോ എന്ന് കരുതി .. ഉമ്മ എങ്ങാനും അത് അറിഞ്ഞാൽ ഞാൻ കിടന്നു കൊടുത്തു എന്നാകും പറയുക അത് കൊണ്ട് വേണ്ടന്ന് വെച്ചു... "ഉസ്താദ് എന്ത് പറഞ്ഞടി...?? "ഹേ...." "ഉസ്താദ് എന്ത് പറഞ്ഞു...??? "ശരിയാവും .. എന്ന" "എന്നോടും പറഞ്ഞു പിന്നെ നിന്നെ ഒന്ന് മാന്ത്രിക്കാൻ ഉണ്ടെന്ന് നീ കുളിച്ച പിറ്റേന്ന് ഇതേ സമയത്ത് കൊണ്ടുവരാൻ പറഞ്ഞു..." "എന്നിട്ട് ഇക്കാ എന്ത് പറഞ്ഞു...?? "കൊണ്ടുവരാം എന്ന്..." "ഞാനില്ല..." "നീ വരും ഞാൻ ഉമ്മാട് കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു...." "നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇക്കാ..." "കുറെ പോയില്ലേ... ഇനി ഇതിൽ ആണ് എനിക്ക് പ്രതീക്ഷ... ഇക്കുറി ഞാൻ പോകുമ്പോ സന്തോഷത്തോടെ പോകും എനിക്ക് ഉറപ്പുണ്ട്...." ഇയാളോട് ഇനി ഞാനെന്ത് പറയും പടച്ചോനെ... നേരവണ്ണം മരുന്ന് കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് ഈ പൊട്ടനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും... "നാദിയ നിന്റെ തീയതി എന്ന....?? "ഹേ...??
"പീരിയഡ് ആവുന്ന സമയം..." "ഇന്നലെ ആവേണ്ടതാണ്.... വയർ വേദന തുടങ്ങിയിട്ടുണ്ട് ഇന്നോ നാളെയോ ആകും ...." "ഉസ്താദ് പറഞ്ഞത് കുളിച്ച പിറ്റേന്ന് എന്ന... അപ്പൊ പതിനെട്ടാം തീയതി അല്ലങ്കിൽ പത്തൊൻപത്..." ഇനി ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല ഇയാളെല്ലാം ഉറപ്പിച്ച മട്ടാണ്... എന്തെങ്കിലും ആവട്ടെ.... വീട്ടിൽ ചെന്ന് കയറിയ ഉടനെ തന്നെ ഉമ്മാടെ വക ചോദ്യം അതും ഉപ്പ അടുത്ത് ഇരിക്കുമ്പോ... "എന്നാണ് നിന്റെ ഡേറ്റ്....?? കടുപ്പിച്ചോന്ന് നോക്കി ഞാൻ അകത്തേക്ക് കയറി ... തള്ളയെ എടുത്തിട്ട് അടിക്കാൻ കൈ തരിക്കുന്നു.... പണ്ടാരതള്ള.... മെന്സസ് ആയ ഏഴ് ദിവസവും തള്ള

💬 Comments

View all comments