Chapter Title : നാഗകന്യക 2
രാത്രി അച്ഛൻ ചോദിച്ചപ്പോ ഞാൻ സൂചിപ്പിച്ചതാ, എന്ത്യേ ഇപ്പ ചോദിയ്ക്കാൻ ?
" അല്ല, അച്ഛൻ രാവിലെതന്നെ ചോദിച്ചേ ..... രാവിലെ ജാനൂനെ ചീത്തവിളിക്കണ കേട്ടിട്ടാ ഞാൻ എണീറ്റത്, ഇന്നും നടക്കില്ല്യാന്നു നിരീച്ചതാ. പക്ഷെ എതിർത്തൊന്നും പറഞ്ഞില്ല ന്നാലോട്ടു വിട്ടു പറഞ്ഞിട്ടൂല്ല്യ, നിക്ക് തോന്നണേ എന്തൊക്കെയോ തീരുമാനിച്ചപോലെ, അമ്മ ഒന്ന് രാത്രി ചോദിച്ചിട്ടു ന്റടുക്ക പറയണേ...ഉമ്മമ്മ "
ഹരി അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു...
" സോപ്പിടോന്നും വേണ്ട, നിയ്ക്കു നീ നന്നായി കണ്ട മാത്രം മതി, വല്യ ഡോക്ടറാവുമ്പോ അമ്മയെ വിട്ടു പോകോ ന്റ ഉണ്ണി" ?
കണ്ണുനീർ തുടച്ചുകൊണ്ടാണ് അവരതു പറഞ്ഞത്.
" ന്താ .. എന്റെ സാവിത്രികുട്ട്യേ കരയാ ? ഞാൻ വല്യ ആളായാ അമ്മയേം ഞാൻ കൂടെ കൊണ്ടോവില്ലേ, അല്ലാണ്ട് ഇവിട്ട് പോകുംന്നു തോന്നുന്നുണ്ടോ നന്റമ്മക്ക് ? " അവൻ അമ്മയെ സമാധാനിപ്പിച്ചു
" സ്വന്തം അമ്മയെയാണോടാ പെരുവിളിക്കുന്നെ... കോളേജില് നിറയെ അസത്ത് കുട്ട്യോളുടെ കൂടെക്കൂടി എന്തൊക്ക്യാ പറയാണെന്ന് വല്ല വിചാരം ഉണ്ടോ കുട്ട്യേ, ഇനീപ്പോ അച്ഛൻ ഇതും കേട്ടോണ്ട് വന്നാമതി, അതോടെ തീരും എല്ലാം അറിയാല്ലോ നിനക്ക് "
ശകാരരൂപേണ അവർ മകനോട് പറഞ്ഞു..
" അയ്യോ എന്റെ അമ്മെ, അറിയാണ്ട് പറഞ്ഞു പോയതാ ക്ഷമിക്കു ...."
" പോയി .. കുളിച്ചിട്ടു വാ.. നിനക്കിഷ്ടപെട്ട ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട് " അവർ അടുത്തിരുന്ന ചമ്മന്തി പാത്രം ഉയർത്തിക്കാട്ടി
" ഹൂ... അമ്മയുണ്ടാകുന്ന ദോശയും ചമ്മന്തിയും കഴിച്ചിട്ട് എത്ര നാളായി , ദാ വന്നു" എന്നും പറഞ്ഞു
💬 Comments
View all comments