Chapter Title : നാഗകന്യക 2
അമ്മെ,,, 'അമ്മ അച്ഛനോടെല്ലാം പറഞ്ഞല്ലേ " ?
" ഹാ, നീയായിരുന്നോ, അതുപിന്നെ രാത്രി അച്ഛൻ ചോദിച്ചപ്പോ ഞാൻ സൂചിപ്പിച്ചതാ, എന്ത്യേ ഇപ്പ ചോദിയ്ക്കാൻ ?
" അല്ല, അച്ഛൻ രാവിലെതന്നെ ചോദിച്ചേ ..... രാവിലെ ജാനൂനെ ചീത്തവിളിക്കണ കേട്ടിട്ടാ ഞാൻ എണീറ്റത്, ഇന്നും നടക്കില്ല്യാന്നു നിരീച്ചതാ. പക്ഷെ എതിർത്തൊന്നും പറഞ്ഞില്ല ന്നാലോട്ടു വിട്ടു പറഞ്ഞിട്ടൂല്ല്യ, നിക്ക് തോന്നണേ എന്തൊക്കെയോ തീരുമാനിച്ചപോലെ, അമ്മ ഒന്ന് രാത്രി ചോദിച്ചിട്ടു ന്റടുക്ക പറയണേ...ഉമ്മമ്മ "
ഹരി അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു...
" സോപ്പിടോന്നും വേണ്ട, നിയ്ക്കു നീ നന്നായി കണ്ട മാത്രം മതി, വല്യ ഡോക്ടറാവുമ്പോ അമ്മയെ വിട്ടു പോകോ ന്റ ഉണ്ണി" ?
കണ്ണുനീർ തുടച്ചുകൊണ്ടാണ് അവരതു പറഞ്ഞത്.
" ന്താ .. എന്റെ സാവിത്രികുട്ട്യേ കരയാ ? ഞാൻ വല്യ ആളായാ അമ്മയേം ഞാൻ കൂടെ കൊണ്ടോവില്ലേ, അല്ലാണ്ട് ഇവിട്ട് പോകുംന്നു തോന്നുന്നുണ്ടോ നന്റമ്മക്ക് ? " അവൻ അമ്മയെ സമാധാനിപ്പിച്ചു
" സ്വന്തം അമ്മയെയാണോടാ പെരുവിളിക്കുന്നെ... കോളേജില് നിറയെ അസത്ത് കുട്ട്യോളുടെ കൂടെക്കൂടി എന്തൊക്ക്യാ പറയാണെന്ന് വല്ല വിചാരം ഉണ്ടോ കുട്ട്യേ, ഇനീപ്പോ അച്ഛൻ ഇതും കേട്ടോണ്ട് വന്നാമതി, അതോടെ തീരും എല്ലാം അറിയാല്ലോ നിനക്ക് "
ശകാരരൂപേണ അവർ മകനോട് പറഞ്ഞു..
" അയ്യോ എന്റെ അമ്മെ, അറിയാണ്ട് പറഞ്ഞു പോയതാ ക്ഷമിക്കു ...."
" പോയി .. കുളിച്ചിട്ടു വാ.. നിനക്കിഷ്ടപെട്ട ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട് " അവർ അടുത്തിരുന്ന ചമ്മന്തി പാത്രം ഉയർത്തിക്കാട്ടി
" ഹൂ... അമ്മയുണ്ടാകുന്ന ദോശയും ചമ്മന്തിയും കഴിച്ചിട്ട് എത്ര നാളായി , ദാ വന്നു" എന്നും പറഞ്ഞു വിഷ്ണു പുറത്തേക്കിറങ്ങി
"അമ്മേ ഞാൻ ഇന്ന് കുളത്തിലാ കുളിക്കുന്നെ"
എന്നും പറഞ്ഞു തോർത്തും ഉമിക്കരിയുമെടുത്തു വിഷ്ണു നേരെ കുളിക്കടവിലേക്കു നടന്നു. അച്ഛനിന്നും രാവിലെ കുളത്തിൽ കുളിക്കുന്നതുകൊണ്ടു നല്ല വൃത്തിയായിത്തന്നെ സൂക്ഷിച്ചിരുന്നു ഇല്ലത്തെ കുളം, പടവുകെട്ടി മറച്ചിരുന്നു ഒരു പഴയമോഡൽ കുളം സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള കടവ് മതില് കെട്ടി വേര്തിരിച്ചിരുന്നു. കടവിലിറങ്ങി മുണ്ടഴിച്ചു പടവിലേക്കിട്ട വിഷ്ണു
💬 Comments
View all comments