0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 669

എന്നെ കൊണ്ട് ആവുന്നു ഇല്ലാ കല്യാണം കഴിക്കാൻ.

: അത് ഒക്കെ മാറിക്കൊള്ളും. നീ പൊക്കോ ആര് എങ്കിലും കണ്ടാൽ നിന്റെ കല്യാണം നടക്കത്തില്ല.

: എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല രാഗണി . നീ എന്റെ ഒപ്പം വായോ.

: അതിനു ഇപ്പോൾ അല്ല ഇത്‌ പറയേണ്ടത് . കല്യാണം വന്നപ്പോൾ തന്നെ വീട്ടുകാരോട് പറയണമായിരുന്നു.

:തെറ്റ് ആണ് എനിക്ക് അവരോടു പറയാൻ ഉള്ള ധൈര്യം ഇല്ലാരുന്നു അതാ. എനിക്ക് നിന്നെ വേണം.

: അത് ഒന്നും നടക്കില്ലാ . ഒരു പെണ്ണ്ന്റെ ജീവിതം തകർക്കാൻ പറ്റത്തില്ല.

: നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ആണ് അവളുടെ ജീവിതം പോവുന്നത്. എനിക്ക് ഒരിക്കലും അവളെ ഭാര്യ ആയി കാണാൻ പറ്റത്തില്ല. എന്റെ മനസ്സിൽ ഉള്ളത് മുഴുവനും നീ ആണ്.നീ മാത്രം എന്നും പറഞ്ഞു ഞാൻ അവളുടെ കാല് പിടിച്ചു.

കുറച്ചു നാൾ കൊണ്ട് ഉള്ള സ്നേഹമ ആണ്ങ്കിലും എനിക്ക് ഇവളെ അല്ലാതെ വേറെ ആരെയും ഭാര്യ ആയി കാണാൻ കഴിയത്തില്ലാ.

: ആട്ടെ എന്നെ എങ്ങനെ ആണ് കെട്ടാൻ പോവുന്നത്.

: അതിനു എല്ലാം ട്രിക്ക് ഉണ്ട്.

ആദ്യം നീ എന്റെ വീട്ടിലേക്ക് വാ ഞാൻ വീട്ടുകാരെ പരിചയപ്പെടുത്തി തരാം അത് കഴിഞ്ഞ് നമ്മക് നോക്കാം.

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.

: അമ്മേ ഇത്‌ ആണ് രാഗണി. എന്റെ ഒപ്പം പഠിക്കുന്നതാ എന്ന് കള്ളം പറഞ്ഞു.

അവൾ അമ്മയുടെ കാലിൽ വീണു അനുഗ്രഹം പിടിച്ചു.

നിനക്ക് നല്ലത് മാത്രമേ വരൂ മോളെ എന്നും പറഞ്ഞു അമ്മ

💬 Comments

View all comments