Chapter Title : നാല് ചുമരുകൾ [പവിത്രൻ]
തട്ടിത്തെറിപ്പിച്ചു കൊണ്ട് അവൾ പുഞ്ചിരിച്ചു. ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ പൂർണമായി തുറക്കാതെയുള്ള അവളുടെ നോട്ടത്തിന്റെ വശ്യത അവന്റെ ഹൃദയത്തിൽ കുരുക്കിട്ടു ..അവളുടെ കണ്ണുകൾ ഓരോ ഇമ വെട്ടുമ്പോളും ആ കുരുക്ക് മുറുകി കൊണ്ടിരുന്നു.
മഞ്ഞു കാലത്തിന്റെ വരവറിയിച്ചു വരണ്ടു തുടങ്ങിയ ചുണ്ടുകളെ അവൾ നാവു കൊണ്ട് ഇടയ്കിടയ്ക് തൊട്ടു . ഉമിനീരിൽ നനഞ്ഞ ചുണ്ടുകളിൽ നിന്നും തേൻ താഴേക്കൊഴുകി, അവളുടെ മലർന്ന കീഴ്ചുണ്ടിൽ അവ തളം കെട്ടി നിന്നു. ശൂന്യതയിലേക്ക് അടർന്നു വീഴാൻ വെമ്പൽ കൊണ്ട അതിൽ ഒരു തുള്ളിയെ അവൻ വിരൽ തുമ്പിൽ തോണ്ടിയെടുത്തു.
"എന്തൊരു മനുഷ്യനാ നീ.. "
സിഗരറ്റ് കറപിടിപ്പിച്ച അവന്റെ ചുണ്ടുകൾക്കിടയിലേക്ക് ആ വിരൽ ഇറങ്ങി പോവുന്നതും നോക്കി അവൾ പറഞ്ഞു.
"ഇപ്പോൾ മനസിലായില്ലേ ഞാൻ മാറിയിട്ടില്ലാന്നു. അവളെ കാണിക്കാൻ വേണ്ടി ചൂണ്ടു വിരൽ ഒരിക്കൽ കൂടി ചപ്പി കൊണ്ട് അവൻ പുഞ്ചിരിച്ചു.
"നിനക്ക് ശെരിക്കും ഭ്രാന്താണ്.. "
അവന്റെ ചേഷ്ടകൾ നോക്കി അവൾ പിറുപിറുത്തു.
"നീ ഇപ്പൊ പറഞ്ഞത് സത്യം. പക്ഷേ ആ ഭ്രാന്തിനു വര്ഷങ്ങളുടെ പഴക്കമുണ്ട്.അത് തുടങ്ങിയത് ഈ മുറിയിൽ നിന്നാണ്. എന്റെ ഭ്രാന്ത് മുഴുവനും കണ്ടിട്ടുള്ളതും ഈ നാല് ചുവരുകളാണ്. അത് കൊണ്ടാണെന്നു തോന്നുന്നു ഈ മുറിയോട് എനിക്കിത്ര അറ്റാച്ച്മെന്റ്. "
"നീ ട്രെയ്‌നിലിരുന്നു തന്നെ അടിച്ചിട്ടാണോ വന്നിരിക്കുന്നത്..? "
"ഏയ്യ് നെവർ.. പച്ചയ്ക്കാണ്. ഇന്നലെ രാത്രി തൊട്ട് ഒരു തുള്ളി തൊട്ടിട്ടില്ല. നീയുള്ളപ്പോൾ പിന്നെ വേറെ ലഹരി എന്തിനാ.. "
വീണ്ടും സോഫായിലേക്ക് ചാരിയിരുന്നു കൊണ്ട് അവൻ ചിരി തുടങ്ങി.
"രാവിലെ തന്നെ നല്ല ഫോമിലാണല്ലോ.
💬 Comments
View all comments