Chapter Title : നാലാമന്‍ 3 [അപ്പന്‍ മേനോന്‍]
പിന്നെ എന്നെ ഇങ്ങോട്ടേക്ക് വിടില്ലാ. അതോടെ ഞാന്‍ അവിടെ നിന്നും പിന്മാറി. ബൈക്ക് ഞാന്‍ ഗേറ്റ് വരെ ഉന്തി പിന്നെ സ്റ്റാര്‍ട്ടാക്കി അവിടെ നിന്നും പോയി ടൗണില്‍ ഒന്ന് കറങ്ങി വീണ്ടും വീട്ടില്‍ എത്തിയപ്പോള്‍ സമയം ഏഴാകുന്നു. അപ്പോള്‍ അവിടെ എല്ലാം ശാന്തം. ബാബുവേട്ടന്‍ ബുള്ളറ്റില്‍ പുറത്ത് പോയിരിക്കുന്നു. ശാന്തിചേച്ചി ഇറങ്ങാന്‍ നില്‍ക്കുന്നു. എന്നെ കണ്ടിട്ട് സാധാരണ പോലെ ഒന്ന് ചിരിച്ച് ശാന്തിചേച്ചി പോയി. അന്ന് രാത്രി മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത അവരുടെ സംഭാഷങ്ങള്‍ പലവട്ടം കേട്ടെങ്കിലും അത്ര ക്ലാരിറ്റി ഇല്ലാ എന്ന് തോന്നി. പക്ഷേ പലയിടത്തും ശാന്തിചേച്ചിയുടെ ശബ്ദം വളരെ ക്ലിയറായി തോന്നി. പിന്നെ ശാന്തിചേച്ചിയെ ഒറ്റക്ക് കിട്ടാന്‍ നോക്കിയെങ്കിലും അവസരം ഒത്തുവന്നില്ല. മിക്കവാറും എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ബാബുവേട്ടനും റാണി ചേച്ചിയും ടൗണിലുള്ള ഒരു ക്ലബ്ബില്‍ പോകും. ബാബുവേട്ടന്‍ ഡ്രിങ്ക്‌സ് കഴിക്കുന്നതുകൊണ്ട് പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവറായി എന്നേയും കൊണ്ടുപോകും. ക്ലബ്ബില്‍ വൈകുന്നേരം ഏഴരക്ക് പോയാല്‍ വരുമ്പോള്‍ പതിനൊന്ന് കഴിയും. ഞങ്ങള്‍ ഡ്രൈവര്‍മാര്‍ക്കുള്ള ഭക്ഷണവും ക്ലബ്ബില്‍ നിന്നും കിട്ടും. അവര്‍ വരുന്നതുവരെ ഞാന്‍ മറ്റുള്ള ഡ്രൈവര്‍മാരോട് സംസാരിച്ചിരിക്കും. ഒന്നര മാസം കഴിഞ്ഞപ്പോള്‍ ബാബുവേട്ടനു നിലമ്പൂരിലെ ഒരു റബ്ബര്‍ എസ്‌റ്റേറ്റിലെ ഏതാണ്ട് അന്‍പതിനായിരം മരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ മുറിച്ച് മാറ്റാനുള്ള ഓര്‍ഡര്‍ കിട്ടി. അപ്പോള്‍ തന്നെ എന്നെ വിളിച്ച് ഹരി....അടുത്ത ആഴ്ച ഞാന്‍ നിലമ്പൂര്‍ക്ക് പോകും. അതിനുമുന്‍പ് നീ വേണമെങ്കില്‍ നാലഞ്ച് ദിവസത്തേ ലീവില്‍ നാട്ടില്‍ പോയി അമ്മയെ കണ്ട് വന്നോ. ഞാന്‍ നിലമ്പൂര്‍ക്ക് പോയാല്‍ പിന്നെ റാണിയും മോളും മാത്രമേ ഇവിടെ ഉണ്ടാകു
💬 Comments
View all comments