0%

Chapter Title : നാലാമന്‍ 3 [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 983

ഡ്രൈവിങ്ങും അറിയാം. നമ്മുടെ വീടിന്റെ അടുത്തുതന്നെയാ ഇവനും ഇവന്റെ അമ്മയും താമസിക്കുന്നത്. ഇവരെ കുറച്ച് കാലമായിട്ട് എനിക്കറിയാം. പാവങ്ങളാ പിന്നെ പറയാന്‍ നമ്മുടെ ജാതിയും. അപ്പോള്‍ ചന്ദ്രേട്ടന്റെ മകള്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങള്‍ അവിടെയുള്ള ഒരു സോഫയില്‍ ഇരുന്നപ്പോള്‍ ഏതാണ്ട് മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ര്തീ കുടിക്കാന്‍ ഓരോ ഗ്ലാസ്സ് തണുത്ത നാരങ്ങാ വെള്ളം കൊണ്ടു വന്ന് തന്നു. നാരങ്ങാ വെള്ളം കുടിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ബാബു സാര്‍ എന്നെ വരാന്തയോട് ചേര്‍ന്നുള്ള ഒരു മുറി കാണിച്ചിട്ട് നിന്റെ സാധനങ്ങളൊക്കെ ആ മുറിയിലേക്ക് വച്ചോ. ഇന്ന് മുതല്‍ അതായിരിക്കും നിന്റെ ബെഡ്‌റൂം. ഞാന്‍ ബാഗുകളുമായി ആ മുറിയില്‍ ചെന്നു. ചെറിയ മുറിയാണെങ്കിലും എല്ലാ വിധ സൗകര്യങ്ങളുമുണ്ട്. ആ മുറിയിലെ ജനലില്‍ കൂടി നോക്കിയാല്‍ വീടിന്റെ മുന്‍വശത്തെ ഗേറ്റ് കാണാം. ഇത് അവരുടെ അകന്ന ബന്ധുക്കളോ അവരുടെ ആശ്രിതരോ, ബന്ധുക്കളുടെ ഡ്രൈവര്‍ന്മാരോ ഒക്കെ വരുമ്പോള്‍ താമസിക്കാന്‍ കൊടുത്തിരുന്ന മുറിയാ എന്ന് എനിക്ക് മനസ്സിലായി. പിന്നെ ബാബു സാര്‍ എന്നേയും കൂട്ടി ബാബു സാറിന്റെ ബുള്ളറ്റില്‍ പെരുമ്പാവൂര്‍ ടൗണിലേക്ക് പോയി. അവിടെ ഒരു ഫര്‍ണ്ണിച്ചര്‍ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. എന്നിട്ട് എന്നോട് പറഞ്ഞു. ഹരി നാളെ മുതല്‍ ഇവിടെയായിരിക്കും നിന്റെ ജോലി. രാവിലെ ഒന്‍പത് മണിക്ക് കട തുറക്കണം. വൈകീട്ട് ഏഴു മണിക്ക് അടക്കാം. ആരെങ്കിലും ഫര്‍ണ്ണിച്ചര്‍ വാങ്ങാന്‍ വന്നാല്‍ അത് കൊടുത്ത് കാശു വാങ്ങി റജിസ്റ്ററില്‍ എഴുതുക. ഞാന്‍ ഒരു റബ്ബര്‍ എസ്‌റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ടെന്‍ഡര്‍ കൊടുത്തിട്ടുണ്ട്. അത് മിക്കവാറും

💬 Comments

View all comments