0%

Chapter Title : നാലാമന്‍ 3 [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 458

രണ്ട് മാസത്തിനുള്ളില്‍ ശരിയാകും. ഏതായാലും അതുവരെ ഞാന്‍ ഇവിടെ കാണും. പിന്നെ ജോലിയില്‍ ഒരു കള്ളത്തരവും പാടില്ല. ശരി സാര്‍ എന്നു പറഞ്ഞപ്പോള്‍ വേണ്ടാ, ഈ സാര്‍ വിളിയും മാഡം വിളിയും ഒന്നും വേണ്ടാ. എന്നെ ബാബുവേട്ടാ എന്നും റാണിയെ റാണിചേച്ചി എന്നും വിളിച്ചാല്‍ മതി എന്നാല്‍ ഇപ്പോള്‍ നമുക്ക് വീട്ടിലേക്ക് പോകാം. അങ്ങിനെ പതിനൊന്നര ആയപ്പോള്‍ ഞങ്ങള്‍ തിരിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയതും ബാബുവേട്ടന്‍ ചന്ദ്രേട്ടനോട് എന്തോ ചോദിച്ച് അകത്തുപോയി ഒരു കുപ്പിയും രണ്ട് ഗ്ലാസ്സും എടുത്ത് കൊണ്ടു വന്നു. അപ്പോഴേക്കും റാണി ചേച്ചി ഒരു പ്ലേറ്റില്‍ കശുവണ്ടിയും, ഒരു പ്ലേറ്റില്‍ മിക്‌സ്ചറുമായി വന്നു. ബാബുവേട്ടന്‍ രണ്ട് ഗ്ലാസ്സിലും ഓരോ ലാര്‍ജ് വീതം ഒഴിച്ചു. അവര്‍ അവിടിരുന്ന് വീട്ടു വിശേഷങ്ങളൊക്കെ പറഞ്ഞ് വീശി കൊണ്ടിരുന്നു. ഞാന്‍ അവരുടെ ജോലിക്കാരന്‍ ആകാന്‍ പോകുന്ന ആളല്ലേ പിന്നെ ഒരു കൊച്ചു പയ്യനും എന്ന് കരുതിയിട്ടായിരിക്കാം എന്നോട് അടിക്കുന്നോ എന്നു പോലും ചോദിച്ചില്ലാ. അതുകൊണ്ട് ഞാന്‍ പതുക്കെ മുറ്റത്തിറങ്ങി പരിസരം ഒക്കെ ഒന്ന് നിരീക്ഷിച്ചു. കാര്‍ പോര്‍ച്ചില്‍ ബുള്ളറ്റിനു പുറമേ ഒരു ആക്റ്റീവ സ്‌കൂട്ടറും ഒരു മഹീദ്ര ജീപ്പും ഒരു ഹോണ്ട കാറുമുണ്ട്. ബാബുവേട്ടന്റെ വീടിനു ചുറ്റിലും ഇഷ്ടം പോലെ വീടുകളുണ്ട്. അതും കൂറ്റന്‍ വീടുകള്‍. ഒരു പോഷ് ഏരിയാ അതെന്ന് മനസ്സിലായി. അന്ന് ഉച്ചക്ക് ബാബുവേട്ടന്റെ വീട്ടില്‍ ബിരിയാണിയായിരുന്നു. റാണിചേച്ചിയും ശാന്തിചേച്ചിയും കൂടെയാ ഉണ്ടാക്കിയത്. അങ്ങിനെ ഏതാണ്ട് നാലുമണിയോടുകൂടി ചന്ദ്രേട്ടന്‍ പോയി. അന്ന് രാത്രി ഒന്‍പത് മണിയായപ്പോള്‍ അമ്മയെ വിളിച്ച് ഇവിടുത്തെ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു ചന്ദ്രേട്ടന്‍

💬 Comments

View all comments