0%

Chapter Title : നാലാമന്‍ [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 834

സ്ഥലം ഇപ്പോഴും നിന്റെ മുത്തച്ചന്റെ പേരില്‍ തന്നെയാ. ഇനി അത് എന്റെ പേരില്‍ ആക്കണമെങ്കില്‍ ഞാന്‍ എത്ര പ്രാവശ്യം വില്ലേജ് ഓഫീസ് കയറി ഇറങ്ങണം. അതിന്റെയൊക്കെ പുറകേ പോയാല്‍ ഞാന്‍ എത്ര ദിവസത്തെ ലീവെടുക്കണം. പിന്നെ നിനക്ക് ജോലി ഇല്ലാത്തതുകൊണ്ട് ലോണ്‍ എന്റെ പേരിലേ തരു. പിന്നെ അവര്‍ക്കാണെങ്കിലും നമ്മള്‍ പലിശ കൊടുക്കണ്ടേ. ഇതാകുമ്പോള്‍ ഒരു മുദ്രപത്രത്തില്‍ ഒപ്പിട്ട് ആധാറിന്റെ ഒരു കോപ്പിയും കൊടുത്തപ്പോള്‍ ദേ ഒന്നര ലക്ഷം എന്റെ കൈയ്യില്‍ കിട്ടി. അങ്ങിനെ ഒരു ദിവസം തുണിക്കടയില്‍ പോയി ഞാന്‍ രാത്രി ഏഴര കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ അവിടെ സിറ്റൗട്ടില്‍ ചന്ദ്രേട്ടന്‍ അമ്മയോട് സംസാരിച്ച് ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചന്ദ്രേട്ടന്‍ എന്നോട് പറഞ്ഞു...ഹരി ഞങ്ങള്‍ നിന്റെ കാര്യം സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഇരുപത്തി മൂന്ന് വയസ്സായിട്ടും ബി.കോം പാസ്സായിട്ടും നിനക്കൊരു ജോലി ശരിയായില്ലല്ലോ എന്നാ നിന്റെ അമ്മയുടെ സങ്കടം. അതുകൊണ്ട് ഞാന്‍ എന്റെ മരുമകന്‍ ബാബുവിനോട് പറഞ്ഞ് നിനക്ക് പെരുമ്പാവൂരില്‍ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. അവനു തടിമില്ലും, ഫര്‍ണ്ണീച്ചര്‍ കടയും പിന്നെ ക്വാറി ബിസിനസ്സ് ഒക്കെ ഉണ്ടല്ലോ. തല്‍ക്കാലം നിനക്ക് അവന്റെ ഫര്‍ണ്ണിച്ചര്‍ കടയിലായിരിക്കും ജോലി. ശമ്പളം മാസം പതിനായിരം രുപാ തരാം എന്ന് അവന്‍ സമ്മതിച്ചിട്ടുണ്ട്. പിന്നെ അവന്‍ ഏതോ റബ്ബര്‍ എസ്‌റ്റേറ്റിലെ മരം മുറിക്ക് കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട്. മരം മുറി തുടങ്ങിയാല്‍ പിന്നെ രണ്ട് മൂന്ന് മാസം അവന്‍ എസ്‌റ്റേറ്റില്‍ തന്നെയായിരിക്കും. അപ്പോള്‍ വീട്ടില്‍ എന്റെ മോളും കൊച്ചുമോളും മാത്രമേയുണ്ടാകു. അതുകൊണ്ട് നിന്റെ ഭക്ഷണവും താമസവും ഒക്കെ ഇനി എന്റെ മരുമകന്റെ വിട്ടീല്‍. ഹരി

💬 Comments

View all comments