Chapter Title : നാലുമണിപ്പൂക്കൾ 3 [ഷജ്നാദേവി]
ചോദിച്ചു.
"വേറൊന്നും പറയാല്ലേ അംജദേ?" അവളുടെ കണ്ണുകൾ വിടർന്ന് സംവൃതയേക്കാൾ എത്രയോ സുന്ദരമായിരിക്കുന്നു.
"ഇണ്ട് കൊറേ നേരങ്ങ്നെ നിന്നാ ആരേലും കണ്ടാലോ?"
"പിന്നെന്താ ചിയ്യാ?" അവൾ വിഷമിച്ച് ചുണ്ടുകൾ മലർന്നു.
"അറിയുല്ല"
"ഇയ്യ് പാടത്ത് കളിക്കാൻ വരുല്ലേ? അപ്പോ ഇന്ന് കളിക്കാണ്ട് വാഴത്തോട്ടത്തീക്ക് വരോ?"
"ചേച്ചിക്ക് പേടില്ലെങ്കിൽ ഞാൻ വെരാ.. അല്ല സംഗീതക്ക്" അവൻ തിരുത്തിയത് കണ്ട് അവൾ പൊട്ടിച്ചിരിച്ചു. ചില്ലുപാത്രം വീണുടയുന്നത് പോലെ അതിമനോഹരം തന്നെ. ഒന്നും കുറവില്ല. കൂടുതലായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ അത് സൗന്ദര്യം മാത്രമാണ്.
"പേടിക്കേ... അംജദിനേ?" അവളുടെ ചിരി മായുന്നേയുള്ളായിരുന്നു. അതുകൊണ്ടുതന്നെ കേൾക്കാൻ സുഖമുള്ളൊരു ചോദ്യമായിരുന്നത്. നിളയൊഴുകും പോൽ സുന്ദരമായ സ്വരം!
"ആരേലും കാണോന്ന് പേടിണ്ടാന്ന്"
"പിന്നേ..ആര് കണ്ടാലും കൊഴപ്പൊന്നുല്ല"
"ന്നാ ഞാൻ വരാ"
"ഞാൻ കാത്തിരിക്കാം"
"ഉം.."
അവർ ഇടവഴി വിട്ട് നടന്നു നീങ്ങി. ഇടവഴിയിൽ നിന്നവർ കയറി വരുന്നത് നടന്നടുത്ത സംവൃത കണ്ടുവോ? അവളവനോട് സംശയം പ്രകടിപ്പിച്ചു.
"അത് കണ്ടാലും സാരല്ലാ.. ഞാന്ല്ലേ പേടിക്കണ്ട" അവനാ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലെങ്കിലും അവനുള്ളത് വല്ലാത്തൊരു ധൈര്യം തന്നെ. ഏത് രാത്രിയിലും കൂടെപ്പോവാൻ പേടിക്കേണ്ടതില്ല. അത്രയ്ക്കും വിശ്വാസമായിരുന്നു അംജദിനെ.
അവർ നടന്ന് നീങ്ങുന്നത് കണ്ട് സംവൃതയുടെ കണ്ണും മനസ്സും നിറഞ്ഞു.
'സന്തോഷിക്കട്ടെ ചെക്കൻ.പക്ഷേ, അത്..,അത് നടക്കാൻ പാടില്ല! പിന്നെയവൻ എന്റെയടുത്ത് വരില്ല. അത്രയ്ക്ക് അസൂയപ്പെടുത്തുന്ന നിറവും ഭംഗിയുമാണ് പെണ്ണിന്. അവളെക്കണ്ടാൽ പെണ്ണുങ്ങൾക്ക് തന്നെ വല്ലതുമൊക്കെ തോന്നും. എന്നാലും രണ്ടുപേരും നല്ല ചേർച്ചയുള്ള കുട്ടികളാണ്. അവരുടെ ഇടയിൽ കയറി ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ പതിയെ നടന്നു.
സംഗീത അവനോട് യാത്രചൊല്ലി കുട്ടിപ്പട്ടാളം നിറഞ്ഞ നാലുകെട്ടിലേയ്ക്ക് നടന്നു കയറുന്നത് കണ്ട പാർവ്വതിക്ക് സംഗതി പിടികിട്ടി.
"എന്തായീ? ഒപ്പിച്ച്ട്ത്തല്ലേ?"
"ഉം.. അവളാകെ നാണിച്ച് മുറിയിലേയ്ക്ക് കയറി കതകടച്ചു."
അന്ന് പാർവ്വതിയോട് പറയാതെ അടുത്ത വീട്ടിലേയ്ക്കെന്ന് പറഞ്ഞ് സംഗീത പോയത് പാർവ്വതിയിൽ സംശയമുണ്ടാക്കി.
'എങ്ങോട്ടാവും അവൾ പോകുന്നത്?' അവളുടെയാ പോക്ക് പന്തിയല്ലെന്ന് കണ്ട പാർവ്വതി ആടിനെയഴിക്കാനെന്ന് അമ്മയോട് പറഞ്ഞ് ദൂരെയായി അവളെ അനുഗമിച്ചു. അവൾ വാഴത്തോട്ടത്തിലേയ്ക്ക് കയറിയതിൽ ഏകദേശം കാര്യം പിടികിട്ടി. പാർവ്വതി ശബ്ദമുണ്ടാക്കാതെ കിണറ്റിൽ കരയോട് ചേർന്ന് വാഴയില താഴ്ത്തി
💬 Comments
View all comments