0%

Chapter Title : നാലുമണിപ്പൂക്കൾ 3 [ഷജ്നാദേവി]

മറഞ്ഞു നിന്നു. സംഗീത അസ്വസ്ഥയായി ചുറ്റും നോക്കിക്കൊണ്ടിരിക്കേ അതാ വരുന്നു കാത്തിരുന്നവൻ! അംജദിനെ കണ്ട് പാർവ്വതിക്ക് സമാധാനമായി. വേറാരെങ്കിലുമായിരുന്നെങ്കിൽ‌ അവൾ സശയിച്ചേനേ. നടന്നു വരുന്ന അംജദിനെ അവൾ ഓടിച്ചെന്ന് വിളിച്ച് തോട്ടത്തിനുള്ളിലേയ്ക്ക് കയറി. അവർ ഒന്നും മിണ്ടാതെയങ്ങിനെ നിൽക്കുന്നത് കാണാനെന്ത് ചന്തം! ശരിക്കും ചേരേണ്ടവർ തന്നെ. അവർ എന്തൊക്കെയോ സംസാരിക്കാനൊരുങ്ങുന്നു. പക്ഷേ വ്യക്തമായി കേൾക്കില്ലല്ലോ എന്ന് കണ്ട് അവൾ രണ്ടു ചുവടുകൂടിയടുത്തു. ഇപ്പോൾ വ്യക്തമായി കേൾക്കാം.

"അംജദേ പേടിണ്ടാ അനക്ക്?"

"ഇല്ല അനക്ക്ണ്ടാ?"

"ഉം..ഹും" അവൾ തലയാട്ടി മൊഴിഞ്ഞു.

"എന്താ പറയാള്ളത് സംഗീതേ?"

"ഇന്റെ കൈയൊന്ന് പിടിക്കോ അംജദേ?"അവളാശയിൽ കൈനീട്ടിയവനെ ക്ഷണിച്ചു. അവനവളോട് ചേർന്നിരുന്ന് അവളുടെ ഇടത് കൈ തന്റെ വലതു കയ്യിൽ കോരിയെടുത്തു.

" ഇന്നെ മറക്കോ സംഗീതേ?"

"ഒരിക്കലുല്ല"

"വാക്കാ?"

"വാക്ക്"

"എന്ത് രസാ ചേച്ചിടെ..അല്ല സംഗീതടെ കൈ പിടിക്കാൻ. നല്ല ഭംഗിണ്ട്. കരിവളട്ട കാരണം ഭംഗി കൂടി." അത് കേട്ടവൾക്ക് രസിച്ചു.

"ഇന്നാ ഇത് പോവുമ്പോ കൊണ്ടെയ്ക്കോ"

"എന്ത് കൈയാ?"

"അനക്ക് വേണ്ട്യേതൊക്കെ കൊണ്ടോയ്ക്കടാ" അവൾ സ്നേഹപൂർവ്വം മൊഴിഞ്ഞു. അവളവന്റെ കൈയിൽ പിടിച്ച് തന്റെ മടിയിൽ വച്ചു.

"നല്ല സുഖണ്ട് മടീൽ വെക്കാൻ"

"ന്റെ മടീൽ കെട്ക്കണാ അനക്ക്?"

"ഉം.." അതും പറഞ്ഞവൻ കാത്തിരുന്നു. അവൾ മടിയൊന്നുമില്ലാതെ പ്രിയനെ തോളിൽ പിടിച്ച് മടിയിൽ കിടത്തി.

"കോറേ നേരം ഇങ്ങനെ കെട്ക്കാൻ തോന്ന്ണ്"

"കെട്ന്നെടാ. മത്യായ്ട്ട്ണീച്ചാ മതിട്ടാ" അവളുടെ പകരം വെക്കാനാവാത്ത സ്നേഹത്തിനു മുന്നിൽ അവൻ തലകുനിച്ച് കിടന്നു. അവന്റെ മുടിയിഴകളിൽ സ്നേഹത്തിന്റെ വിരൽസ്പർശം ഒഴുകി നടന്നു. സംഗീതയുടെ മടിയിലെ ചൂടിൽ സംവൃതയിൽ നിന്ന് കിട്ടാത്തതെന്തോ അവൻ അനുഭവിച്ചറിഞ്ഞു. അവൻ തന്റെ പ്രണയിനിയെ അരയിൽ കെട്ടിപ്പിടിച്ച് മടിയിൽ മുഖം പൂഴ്ത്തി വെണ്ണിലാപെണ്ണിന്റെ വഴിഞ്ഞൊഴുകും ചെമ്പക ഗന്ധം മനസ്സിൽ നിറച്ചു.

അവളവനെ മുതുകിൽ തലോടി സ്നേഹം പകർന്നപ്പോൾ അവിടെയൊഴുകിയ തണുത്ത കാറ്റവരെ തഴുകി കാതോരമോതി.., നിങ്ങളെ കണ്ടെനിക്ക് കൊതിതീരുന്നില്ല,വീണ്ടും വരുമ്പോൾ ചേർന്ന് നിൽക്കണേ ഇല്ലെങ്കിലെന്റെ ചങ്ക് പിടഞ്ഞ് ചുടുകാറ്റായിവിടം കരിഞ്ഞു പോകും! അവരുടെ സ്നേഹം കണ്ട് പാർവ്വതി താൻ ചെയ്തതെത്ര തെറ്റാണെന്ന് പശ്ചാത്തപിച്ചു. 'വേറെയെന്തെങ്കിലുമാവുമെന്ന് സംഗീതയെ തെറ്റിദ്ധരിച്ചു.

💬 Comments

View all comments