0%

Chapter Title : നാലുമണിപ്പൂക്കൾ

നിശ്ചയമില്ലായിരുന്നു. അവൾക്ക് ഇനിയും കാത്തിരിക്കാനാവുമായിരുന്നില്ല. എങ്ങനെയും തന്റെ സ്നേഹം പറയുക! അതിന് ഏത് വഴിയും സ്വീകരിക്കുക. 'ന്റെ ചെക്കനെ മറ്റൊരാൾ സ്വന്തമാക്കിയാൽ ജീവിച്ചിരിക്കില്ല ഞാൻ.' ഷാനിബാ നജ്മത്ത് നിശ്ചയിച്ചുറപ്പിച്ചു. അവൾക്ക്‌ പല കൂട്ടുകാരികളുണ്ടെങ്കിലും കൂടുതൽ വിശ്വാസം സംഗീതയിലായിരുന്നു.

"ടീ സംഗീതേ അന്നോടൊരു കാര്യം പറയാന്ണ്ട് ഇയ്യാരോടും പറയര്ത്"

"ഇല്ല പെണ്ണേ അനക്ക്ന്നെ വിശ്വാസല്ല്യേ?"

"അതല്ല നീ ആരോടും പറയൂല്ലാന്ന്‌ കയ്യീത്തൊട്ട് സത്യം ചിയ്യ്?"

"ഇല്ല ന്റെ നജ്മാ...സത്യം ഈശ്വരനാണെ സത്യം ഞാനാരോടും പറയില്ല്യാ"

"അതെയ്..പ്..പിന്നെ.."

"വേഗം‌ പറേടീ ഇപ്പൊ ബെല്ലടിക്കും"

"ആ ചെക്കനോട് ഇയ്യിന്നെപ്പറ്റ്യൊന്ന് പൊക്കിപ്പറ്യോ?" അവൾ പെട്ടെന്നൊരു ശ്വാസത്തിലൊന്ന് പറഞ്ഞ് കിതച്ച് അവളെ ദയനീയമായി നോക്കി. "അനക്ക് പ്രേമോ? ക്ക് വിശ്വാസം വര്ണില്ല്യാ, മിണ്ടാപൂച്ച കലൊടക്കൂന്നല്ലേ! ഹ്ം.. പറയ് ആരാ ആള്? അവൾ കൗതുകവും ചിരിയുമൊതുക്കാനാവാതെ പറഞ്ഞു.

"ഇയ്യാരോടും പറയലേട്ടാ ഇക്ക് പേട്യാവ്ണ്ട്" "ഇയ്യ് പറ്യേടി..ദ് ഞാനാരോടും പറയില്ല്യാന്ന് പറഞ്ഞിലേ"

"അംജദ് അലി!" അവൾ തലകുനിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു.

സംഗീതയ്ക്കത് കേട്ട് പരിഭ്രമമായി. അവൾ ദേഷ്യം പിടിച്ച് ഷാനിബയെ നോക്കി.

"ഹ്ം ഇന്നൊന്നും കിട്ടില്ല്യ അയ്ന്, ആ ചെക്കനേ മ്മടെ സംവൃതട്ടീച്ചറേയ്റ്റ് എന്തൊക്കേണ്ട് യ്യി കേട്ട്ല്ല്യേ?" സംഗീതയ്ക്ക് താൻ കൊതിച്ച മധുരക്കനി ഷാനിബ മോഹിക്കുന്നതറിഞ്ഞ് സഹിച്ചില്ല. അല്ല, ഷാനിബയല്ല ഈ സ്കൂളിലെ മിക്ക പെൺകുട്ടികളും അംജദിനെ നോക്കുന്നത് താൻ കണ്ടിട്ടുണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല ആരായാലും കണ്ണുവെച്ചുപോവും.' "ടീ അതൊന്നും ഇണ്ടാവില്ല ഓൻ അങ്ങത്തെ ചെക്കനൊന്നല്ല" ഷാനിബ സംഗീതയുടെ കൈയിൽ മുറിക്കിപ്പിടിച്ച് കരച്ചിൽ പൊട്ടാറായി പറഞ്ഞു. സംഗീത ആരോടെങ്കിലും പറയുമോ എന്നായിരുന്നില്ല അവളുടെ പേടി, അവളിതേറ്റെടുത്തില്ലെങ്കിൽ വിശ്വാസത്തോടെ വേറെയാരോടും പറയാനില്ലാത്തത് കൊണ്ടായിരുന്നു വിഷമം. സംഗീതയവളുടെ കൈ കുടഞ്ഞ് വേർപ്പെടുത്തി.

"ഉം ഞാൻ പറയാം..ഒരൊറ്റ പ്രാവശ്യം പിന്നെ ഇന്നെ കിട്ടൂല്ലേ' ഷാനിബയുടെ വിങ്ങുന്ന മനസ്സിനെ ഒന്ന് സമാശ്വസിപ്പിക്കാനായി വെറുതെ പറഞ്ഞതാണെങ്കിലും പൊക്കിപ്പറയാമെന്നല്ലേ പറഞ്ഞിട്ടുള്ളൂ എന്നാശ്വസിച്ചു.

"ഉം..ശരി" പിന്നെ ഷാനിബയ്ക്ക് സ്വസ്ഥതയില്ലായിരുന്നു. സംഗീതയിത് പറഞ്ഞ് അവനെന്താണ് മറുപടി പറയുക എന്നറിയാനുള്ള വല്ലാത്തൊരാശ.!!!

സംഗീത ഉച്ചയൂണും കഴിഞ്ഞ് ആൺകുട്ടികളുടെ ഇടയിൽ അംജദ്അലിയെ തിരക്കി. അവൻ സംവൃത ടീച്ചർ കൊടുത്ത

💬 Comments

View all comments