Chapter Title : നാലുമണിപ്പൂക്കൾ
ഇമ്പോസിഷൻ എഴുതുകയായിരുന്നു. അതറിയാവുന്ന സംഗീതയ്ക്കും ഉള്ളിൽ നീറ്റലായിരുന്നു. 'ടീച്ചർക്ക് ഭർത്താവ് ഗൾഫിലായേന്റെ കേടാവും അല്ലാണ്ട്പ്പോ എന്താതിനൊക്കെ പറ്യാ?' ഹ്ം ന്നാലും ന്റെ ചെക്കനെപ്പറ്റി ഷാന്യോട് നുണ പറയേണ്ടാർന്നു. ഓനെ കിട്ട്യാലും കിട്ടീലേലും ആരും വെറ്ക്ക്ണത്ക്കിഷ്ടല്ലാ.' അവൾ അങ്ങുമിങ്ങും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി ഹാളിന്റ് പുറകുവശം വഴി ജനലിനടുത്തെത്തി ഒന്ന് മൂളി.
"ടാ ചെക്കാ ഒര് കാര്യം പറയാന്ണ്ട് ഇങ്ങ്ട്ട് വന്നേ" അവൻ സംഗീതച്ചേച്ചിയായത് കൊണ്ട് പ്രത്യേകിച്ചൊരു പതർച്ചയുമില്ലാതെ ജനലിനടുത്തെത്തി.
"എന്തേയ് ചേച്ചീ?"
"അതേയ് ഇയ്യാരോടും പറയര്ത് ഈ സ്കൂളിൽ ഒര് സുന്ദരിത്താത്ത അന്നെപ്പറ്റി എപ്പൊളും പറയും. അയ്നന്നെ വല്ല്യ കാര്യാ"
"ആര് എന്തിനാ ഇന്നെപ്പറ്റി പറയ്ണത്?"
"ഇന്നോട് പറയാൻ പറഞ്ഞീന്ന് മാത്രം ഇയ്യി ചോയ്ച്ചോക്ക്,ഷാനിബേണ് ആള്." അവൾ പലതും കണക്ക് കൂട്ടി. "ഇക്കൊന്നും വെയ്യ പോയ് പണ്യോക്ക്" അവൻ മുരണ്ടു.
അവൻ വല്ലതെ ദേഷ്യം പിടിക്കുന്നില്ലെന്ന് കണ്ട് അവൾ കത്തിക്കയറി അതുവരെ ഉള്ളിലൊതുക്കിയ എല്ലാം പുറത്ത് ചാടാൻ തുടങ്ങി.
"അംജദ് അല്യേ അനക്കറിയോ... അന്നേക്കാള് മൂത്തതാണ് ഞങ്ങളൊക്കെ. ന്നാലും ഷാനി പറ്യേണയ്ന്റെ മുന്നെ അന്നോട് ഇക്ക് എന്താന്നറീല. ഒര് ഇഷ്ടണ്ട്. ഇപ്പോ ഷാനി ഇത് പറഞ്ഞപ്പളേങ്കിലും ഇന്റെ ഇഷ്ടം പറഞ്ഞിലേങ്കി വേറെ ആരെയെങ്കിലും ഷാനി പറഞ്ഞയക്കും അയ്ന്റെ മുന്നെ അനക്കിന്നോട് അങ്ങനെന്തേലും ഇണ്ടാന്നറ്യാനാ ഞാൻ വന്നേ.'' അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് പുറം തിരിഞ്ഞുനിന്ന് കാതോർത്തു. ഇത് കേട്ട് ഒരു നിമിഷം അവൻ സ്തബ്ദനായി നിന്നു.
അവൻ പതിയെ സംഗീതയ്ക്കരികിലെത്തി വളരെ സ്നേഹത്തിൽ മൊഴിഞ്ഞു.
"സഗീതേച്ച്യേ ഒന്നാമത് ഞമ്മള് വേറെ ജാതി.. രണ്ടാമത് ഇന്നെക്കാളും മൂത്തോര്. അത് സാരല്ലാന്ന് വെക്കാ...വേറെ ജാത്യല്ലേ? ക്ക് പേട്യാ. അല്ലെങ്കി എന്തായാലും സംഗീതേച്ചിനെ ഇഷ്ടല്ലാന്ന് പറഞ്ഞീര്ന്നിലാ.സംഗീതേച്ചിനെ ആര്ക്കും ഇഷ്ടപ്പെടും" ഇത് കേട്ട് സംഗീത ഒന്നും മിണ്ടാതെ നിസ്സഹായ ഭാവത്തിലവനെയൊന്ന് നോക്കി വേണ്ടെന്ന ഭാവത്തിൽ തിരിഞ്ഞു നടന്നു. വേദന കടിച്ചമർത്തി സംഗീത നടക്കുന്നതിനിടയിൽ തുറന്നു കിടന്ന ജനൽപാളിയുടെ കോണിൽ തലയിടിച്ചു. "ഹൂ.." അവൾക്ക് നന്നായി വേദനിച്ച് അറിയാതെ ശബ്ദമുയർന്നു. അവളുടെ അലർച്ച കേട്ട് സംവൃതയും കുറച്ചുകുട്ടികളും ഓടിയെത്തി. "ചെറുതായി പൊട്ടിയിട്ടുണ്ട്. കുട്ടി വാ"
💬 Comments
View all comments