0%

Chapter Title : നാലുമണിപ്പൂക്കൾ

ടീച്ചർ അവളെ കൂട്ടി ഓഫീസ് മുറിയിലേയ്ക്ക് പോയി നെറ്റിയിൽ മരുന്ന് കെട്ടുന്നതും നോക്കി ഷാനിബ മറ്റ് കുട്ടികൾക്കൊപ്പം വേദനയോടെ നോക്കി നിന്നു. ഇന്റെ കാരണല്ലേ ഇതൊക്കെ പ്പോണ്ടായത്? ന്നാലും അലിയെന്താണ് പറഞ്ഞതെന്നറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നവൾക്ക്. "ആൺകുട്ടികൾടെ ക്ലാസിന് പിന്നിൽ കുട്ടിക്കെന്തായിരുന്നു പണി?" സംവൃതയുടെ ചോദ്യത്തിനു മുന്നിൽ വാ പൊളിച്ച് നിൽക്കാനേ സംഗീതയ്ക്കായുള്ളൂ. "ചോദിച്ചത് കേട്ടില്ലേ? എന്തായിരുന്നു അവിടെ പണീന്ന്?"

"അത് ഒന്നൂല്ല"

"ഒന്നൂല്ലാന്നോ സത്യം പറഞ്ഞോ കുട്ട്യേ ഇല്ലേൽ വീട്ടിൽ നിന്നാളെ വിളിപ്പിക്കും എന്താ വേണോ?"

"അത് ടീച്ചറേ വെറ്തേ അംജദിനെയ്റ്റ് സംസാരിക്കാൻ പോയതാ"

"ഉം.. ശരി പൊയ്ക്കൊ..ഇനിയാ വഴിക്ക്‌‌ കണ്ടാൽ അച്ഛനെ വിളിച്ച് പറയും ഞാൻ." സംവൃതയുടെ പതുത്ത സ്വരത്തിനത്ര ശക്തിയില്ലായിരുന്നു. അവരെപ്പോഴും സ്കൂളിൽ അധികം ശബ്ദമുയർത്തി സംസാരിക്കാറില്ലായിരുന്നു. പെണ്ണിന് വേണ്ട ഒതുക്കവും മര്യാദയുമുള്ള മാതൃകാധ്യാപിക. ഒരു വിധം രക്ഷപ്പെട്ട സംഗീത പുറത്ത് ചാടി ഷാനിബയെക്കൂട്ടി ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് പോവുന്നത് ക്ലാസിന്റെ വാതിൽക്കൽ വന്നുനിന്ന് നോക്കുന്ന അംജദിനെ കണ്ട് ടീച്ചർക്ക് കലി കയറി. അവർ വെറുതെ ചുറ്റുമൊന്ന് നോക്കി, 10B യിലേയ്ക്ക് നടന്നു.

" അംജദ് സംഗീത നിന്നോടെന്താ പറഞ്ഞേ?"

"വെറുതോരോന്ന് പറഞ്ഞതാ ടീച്ചറേ" അവൻ നിന്ന് വിയർത്തു.

"അങ്ങനെ വെറുതെയൊന്നുമല്ലല്ലോ..അവളെന്നോട് എല്ലാം പറഞ്ഞു. സത്യം പറയെടാ... ഇല്ലെങ്കിൽ നിന്റുപ്പാനോട് വിളിച്ച് പറയണോ ഞാൻ?"

ടീച്ചറുടെ ഭീഷണിക്ക് ശക്തിയൊന്നുമില്ലായിരുന്നെങ്കിലും ഉപ്പാനോട് വിളിച്ച് പറയുമെന്ന് കേട്ടതോടെ അവന്റെ മുട്ടിടിച്ചു.

അവൻ വിറയാർന്ന ശബ്ദത്തിൽ നടന്നതെല്ലാ വിശദീകരിച്ചു. ടീച്ചർ കോപം കൊണ്ട് നിന്ന് വിറച്ചു. "എന്നിട്ട് നീയെന്താ പറഞ്ഞത്?"

"പ്രായം കൊഴപ്പല്ലെങ്കിലും വേറെ ജാത്യല്ലേ വേണ്ടാന്ന് പറഞ്ഞ് ടീച്ചറേ"

"ഓഹൊ, അപ്പോ ഒരേ ജാതിയല്ലേ ഷാനിബ? അവളുടെ കാര്യത്തിൽ നീയെന്താ പറഞ്ഞത്?" സംവൃത വിടാനുള്ള ഭാവമില്ലായിരുന്നു.

"സത്യായിട്ടും ഒന്നും പറഞ്ഞീല്ല ടീച്ചറേ.. അപ്പഴ്ക്കും സംഗീതേച്ചി പോയി."

"ഓ അപ്പോ പോയില്ലെങ്കിൽ നീ എന്തെങ്കിലുമൊക്കെ പറഞ്ഞിരുന്നു ഇല്ലേ?" "ഇല്ല.." അവൻ തലകുനിച്ചുനിന്നു മൊഴിഞ്ഞു.

"ഇനിയാ ചീത്ത കുട്ടികളോട് നീ മിണ്ടുന്നത് കണ്ടാൽ ഞാനെന്തായാലും വീട്ടിൽ പറയും. നീ നല്ല കുട്ട്യായത് കൊണ്ടാ ടീച്ചറ് നിന്നോടിങ്ങനൊക്കെ പറയുന്നേ. കുട്ടിക്ക് ദേഷ്യൊന്നും വേണ്ടാട്ടോ." അവർ

💬 Comments

View all comments