0%

Chapter Title : നാലുമണിപ്പൂക്കൾ

നെറ്റിയുടെ നടുവ് താഴോട്ട് ചുരുട്ടി ചിരിച്ചുകൊണ്ടിത് പറഞ്ഞ് തലകുനിച്ച് തിരിഞ്ഞപ്പോൾ എണ്ണയിട്ട് കറുത്ത് നിറഞ്ഞ മുടിയവന്റെ കൈയിലുരസി. അവനൊന്ന് പിന്നോട്ട് ചെരിഞ്ഞ് ടീച്ചർക്ക് പോവാൻ വഴിയൊരുക്കി. 'ഹ്..ഹൗ കോരിത്തരിച്ച് രോമമെണീറ്റ് പോയി.' അവർ ഓഫീസിലേയ്ക്ക് നടക്കുമ്പോൾ എപ്പഴോ അറിയാതോന്ന് തിരിഞ്ഞു നോക്കി. 'ഒന്നുമല്ല ചെക്കനിങ്ങോട്ട് നോക്കുന്നുണ്ടോന്നറിയാൻ വെറുതേ നോക്കിയതാ' അവൾ സ്വയം വിശ്വസിപ്പിക്കും തോറും അവളവളെ പിടിവിട്ടു പോയിക്കൊണ്ടിരുന്നു. 'അല്ലാ നിപ്പോ നോക്കിയാലെന്താ ക്ലാസിലെ കുട്ടിയല്ല നീയെന്തിനാ പെണ്ണേ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ.' അവൾ മനസ്സിൽ‌ താലോലിച്ചു.

"ടീച്ചറേ എന്താ ഒരു ചിന്തയും ചിരിയുമൊക്കെ? ഈയിടെയായിട്ട് ഇതിച്ചിരി കൂടിയിട്ടൊണ്ട്...കെട്ട്യോൻ പാലക്കാട്ടെത്തീന്ന് തോന്നുന്നു." ബിജുമാഷിന്റെ ശബ്ദം കേട്ട് അവൾ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു.

"അതൊന്നുമില്ല മാഷേ." അവൾ അയാളെ മുഖത്ത് നോക്കാതെ മുടിയൊതുക്കി പറഞ്ഞു. അവൾക്കയാളെ വെറുപ്പായിരുന്നു. നാവെടുത്താൽ അർത്ഥം വെച്ചുള്ള വാക്കുകളേ അയാൾ പറയൂ.

"എന്തുചെയ്യാനാ ഗൾഫീനിന്നോങ്ങോട്ടൊക്കെ വല്ല്യ ചാർജല്ല്യോ..പത്തനംതിട്ടേന്നങ്ങോട്ട് പെട്ടെന്നെത്താം." അതുകേട്ട് അവൾ ഇരുന്നിടത്ത് നിന്നെണീറ്റ് രൗദ്രമായവനെയൊന്ന് നോക്കി. അത് കണ്ടപ്പോഴേയ്ക്കും ബിജു മുണ്ടു കൈയിൽ കോരിപ്പിടിച്ച് സ്ഥലം വിട്ടു.

'ശ്ശോ..എന്താ പറ്റീത്? അവൾക്കോർത്ത് വല്ലാതായി. എന്തിനാണിങ്ങനെ അരുതാത്തതൊക്കെ ചിന്തിക്കുന്നത്?'

'അരുതാത്തതെന്താപ്പോ ചിന്തിച്ചത്? അവളാകെ ആശയക്കുഴപ്പത്തിലായി.

ഇതിനിടയിൽ സംഭവിച്ചതൊക്കെ കേട്ട് ഷാനിബ ഭയന്നുപോയി. എന്നാലും സംഗീതയ്ക്ക് ഇങ്ങിനെയൊരു ചിന്തയുണ്ടായിരുന്നെങ്കിൽ താൻ പിന്മാറിയേനേയെന്ന് ചിന്തിച്ച ഷാനിബ സംഗീതയെ നോക്കി. പാവം ക്ലാസിലാണെങ്കിലും മറ്റെന്തോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. സംഗീത പക്ഷേ മനസ്സിലെ അഗ്നി വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. ഇത് പക്ഷേ കെട്ടിട്ടും കനലൽപ്പം അണയാതെവിടെയോ എരിഞ്ഞുനിൽക്കുന്നു. ഒടുവിലവളൊന്ന് മനസ്സിലാക്കി,മറക്കാനാവില്ല‌...മരണം വരെയും. സഹിക്കാനാവില്ല...മരിച്ചുപോയാലും!

അവനെ നേരിട്ട് കാണണം, സംസാരിക്കണം. എന്നിട്ട് എത്രത്തോളം ഇഷ്ടമായിരുന്നെന്ന് തുറന്ന് പറയണം. നെയ്ത സ്വപ്നങ്ങളൊക്കെ ചൊല്ലണം. മനസ്സിൽ നിന്നെല്ലാം ഇറക്കി വെയ്ക്കണം.

സ്കൂൾ വിട്ട് തിരക്കിനിടയിൽ റോഡിലിറങ്ങിയ അവർ സംവൃത അവിടെയെങ്ങുമില്ലെന്നുറപ്പു‌‌ വരുത്തി അംജദിന്റടുത്തേയ്ക്കോടി. സംഗീതയ്ക്ക് അൽപ്പം പിറകിലായിരുന്നു ഷാനിബ നടന്നത്. എന്തോ ഒരു പ്രത്യേക അകൽച്ചയുണ്ടായിരുന്നവൾക്ക് അംജദ്അലിയോട്. ദേഷ്യം കൊണ്ടല്ല അത്...അത് എങ്ങെന്യാ പറയുകാ? ഇഷ്ടം കൂട്യേതോണ്ട് ഒരു നെഞ്ചിടിപ്പ്. ചെക്കൻ അടുത്ത്ക്കൂടെ പോയാൽത്തന്നെ ശ്വാസം നിലയ്ക്കും. അവന്റെയോരോ ചെറുചലനവും ഹൃദയത്തിൽ മിടിപ്പ് കൂട്ടി.

"ടാ ടീച്ചറെന്തേലും

💬 Comments

View all comments