Chapter Title : നാലുമണിപ്പൂക്കൾ 2
-ഷാനിബ നജ്മത്ത്.
വായിച്ച് കഴിഞ്ഞ് സംഗീതയ്ക്കും കരച്ചിൽ പൊട്ടി. അവളുടെ കണ്ണുനിറഞ്ഞത് കണ്ട് സംഗീതയ്ക്ക് തന്നോടെത്ര സ്നേഹമുണ്ടെന്നറിഞ്ഞ് അംജദിനും വിങ്ങിപ്പൊട്ടി. അവൻ തളർന്ന് അതിരിലെ ചെങ്കല്ലിലിരുന്നു. സംഗീത അവനടുത്തിരുന്ന് അവന്റെ ദുഖം കണ്ട് സങ്കടപ്പെട്ടു.
"സാരല്ലടാ ഓൾക്ക് അന്നോടിത്ര ഇഷ്ടേള്ളൂന്ന് വിചാരിച്ചാ മതി"
"ഉം.." ഒരു ദിവസം പോലും തികയാത്ത ആദ്യ പ്രണയം തകർന്നു പോയി.
"ഓള് പോയാലും അനക്ക് അയ്നേക്കാളും ഭംഗിള്ള പെണ്ണിനെ കിട്ടും അതിക്ക് ഒറപ്പാ"
"അതല്ല ചേച്ചീ ഓള് പറഞ്ഞത് കൊറച്ചൊക്കെ സത്യാ" സംഗീതയത് കേട്ട് വാ പൊളിച്ചിരുന്നു പോയി.
"ടീച്ചറ് പാവാ.. ന്നാലും എന്തോ ഒര് അടുപ്പം ഇന്നോട്ണ്ട്ന്ന് തോന്ന്ണ്"
"അനക്ക് എന്തേലും ണ്ടാ ടീച്ചറോട്?"
"അറിയില്ല സംഗീതേച്ച്യേ..ക്കറിയില്ല"
"ന്റെ അംജദേ വേണ്ടാട്ടാ അങ്ങനെണ്ടെങ്കിൽ ഇപ്പൊത്തന്നെ മനസ്സീന്ന് കളഞ്ഞോ"
"ഉം.. കളയാം"
"ഞാനന്റെ കൈയൊന്ന് പിടിക്കെട്ടേ അംജദേ?"
"ഉം.."
അടുത്തിരുന്ന സംഗീത അവന്റെ ഇടത് കൈപിടിച്ച് തന്റെ മടിയിൽ വച്ചു.
"അംജദ്ന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇക്ക് മറക്കാൻ പറ്റില്ല."
അവനൊന്നും പറഞ്ഞില്ല. സംഗീതയുടെ കൈപിടിച്ചിരിക്കാനെന്ത് സുഖം!
അവളവന്റെ കൈ പിടിച്ചുയർത്തി തന്റെ മുഖത്തോട് ചേർത്ത് അവനെ നോക്കി. അവൻ എന്തെങ്കിലുമായ്ക്കോയെന്ന ഭാവത്തിലിരിക്കുകയാണ്. സംഗീതയെപ്പോലൊരു പെണ്ണ് കൈയിൽ കയറിപ്പിടിച്ചാൽ അംജദെന്നല്ല ആരും വഴുതിവീഴും.
'എന്തൊരു ഭംഗിയാണിവൾക്ക്.. കിഴുക്കുത്തിമുല്ല കവിളുള്ള പഞ്ചാരപ്പെണ്ണിൻ തേൻതുടിക്കും കരിംചുവപ്പ് ചുണ്ടിലൊന്ന് മുത്താൻ കൊതിക്കാത്തതായി ആരാണുള്ളത്?' അവനുള്ളിൽ മോഹനിലാവുദിച്ച് അസ്വസ്ഥനായി.
അവളവന്റെ കൈയിൽ ചുണ്ടുചേർത്ത് അവന്റെ മുഖത്ത് നോക്കി. തന്റെ നനുത്ത പവിഴാധരങ്ങളുടെ സ്പർശനത്തിലവൻ കുളിർകൊണ്ടത് സംഗീതയെ ആനന്ദിപ്പിച്ചു.
'ഷാനിക്ക് വേണ്ടെങ്കി വേണ്ട ഇക്ക് വേണം ന്റെ ചെക്കനെ' അവൾ വീണ്ടും മോഹമെത്തയിൽ അരിമുല്ലപ്പൂ വിതറി കാത്തിരുന്നു.
"പൂവാ അംജദേ?"അവളവന്റെ കൈ വിട്ട് എണീറ്റു.
"ഉം.."
അവർ നടന്നു നീങ്ങി. അവന്റെയുള്ളിൽ ഷാനിബ കെട്ടടങ്ങുന്നത് സംഗീത വായിച്ചെടുത്തു. നടത്തത്തിനിടയിൽ കള്ളക്കണ്ണ് സംഗീതയിൽ പാളിയുരഞ്ഞു കൊണ്ടിരുന്നു.
'ഇനിയൊരിഷ്ടം പറഞ്ഞ് ചമ്മണ്ട. ഓൻ വേണെങ്കി പറ്യേട്ടേ.'
സംഗീത വീട്ടിലേയ്ക്ക് കയറുമ്പോൾ തിളക്കമുള്ള ചെക്കന്റെയാ നോട്ടം മനസ്സിൽ പകർത്തി യാത്ര ചൊല്ലി.
സംഗീത അന്ന് വൈകുന്നേരം പാടത്ത് ക്രിക്കറ്റ് കളിക്കുന്ന അംജദിനെ നോക്കി എത്ര നേരമിരുന്നെന്നറിയില്ല.
"എന്താടീ
💬 Comments
View all comments