Chapter Title : നാലുമണിപ്പൂക്കൾ 2
കൊണ്ട്, എനിക്ക് എന്നെ തന്നെ വിശ്വസിക്കാമെങ്കിൽ കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഇന്ന് ഞാനറിയുന്നു. അവസാനമായി ഇന്ന് ടീച്ചർ നിന്നോടൊത്ത് സംസാരിച്ചതൊന്നും ഞാൻ കേട്ടില്ലെങ്കിലും നിന്റെയും ടീച്ചറുടെയും ശരീരഭാഷ എനിക്ക് വ്യക്തമായിരുന്നു. അത് കൊണ്ട് ഇനിയുമിത് തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് പോകുമെന്നെനിക്ക് ഭയമുണ്ട്. ഒരു ദിവസമാണെങ്കിലും പ്രണയിച്ചത് നിന്നെയാണ്..,നിന്നെ മാത്രം. വിട പറയുന്നു. നമ്മളെന്നും നല്ല സുഹൃത്തുക്കളായിരിക്കും...നിർത്തുന്നു.
-ഷാനിബ നജ്മത്ത്.
വായിച്ച് കഴിഞ്ഞ് സംഗീതയ്ക്കും കരച്ചിൽ പൊട്ടി. അവളുടെ കണ്ണുനിറഞ്ഞത് കണ്ട് സംഗീതയ്ക്ക് തന്നോടെത്ര സ്നേഹമുണ്ടെന്നറിഞ്ഞ് അംജദിനും വിങ്ങിപ്പൊട്ടി. അവൻ തളർന്ന് അതിരിലെ ചെങ്കല്ലിലിരുന്നു. സംഗീത അവനടുത്തിരുന്ന് അവന്റെ ദുഖം കണ്ട് സങ്കടപ്പെട്ടു.
"സാരല്ലടാ ഓൾക്ക് അന്നോടിത്ര ഇഷ്ടേള്ളൂന്ന് വിചാരിച്ചാ മതി"
"ഉം.." ഒരു ദിവസം പോലും തികയാത്ത ആദ്യ പ്രണയം തകർന്നു പോയി.
"ഓള് പോയാലും അനക്ക് അയ്നേക്കാളും ഭംഗിള്ള പെണ്ണിനെ കിട്ടും അതിക്ക് ഒറപ്പാ"
"അതല്ല ചേച്ചീ ഓള് പറഞ്ഞത് കൊറച്ചൊക്കെ സത്യാ" സംഗീതയത് കേട്ട് വാ പൊളിച്ചിരുന്നു പോയി.
"ടീച്ചറ് പാവാ.. ന്നാലും എന്തോ ഒര് അടുപ്പം ഇന്നോട്ണ്ട്ന്ന് തോന്ന്ണ്"
"അനക്ക് എന്തേലും ണ്ടാ ടീച്ചറോട്?"
"അറിയില്ല സംഗീതേച്ച്യേ..ക്കറിയില്ല"
"ന്റെ അംജദേ വേണ്ടാട്ടാ അങ്ങനെണ്ടെങ്കിൽ ഇപ്പൊത്തന്നെ മനസ്സീന്ന് കളഞ്ഞോ"
"ഉം.. കളയാം"
"ഞാനന്റെ കൈയൊന്ന് പിടിക്കെട്ടേ അംജദേ?"
"ഉം.."
അടുത്തിരുന്ന സംഗീത അവന്റെ ഇടത് കൈപിടിച്ച് തന്റെ മടിയിൽ വച്ചു.
"അംജദ്ന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇക്ക് മറക്കാൻ പറ്റില്ല."
അവനൊന്നും പറഞ്ഞില്ല. സംഗീതയുടെ കൈപിടിച്ചിരിക്കാനെന്ത് സുഖം!
അവളവന്റെ കൈ പിടിച്ചുയർത്തി തന്റെ മുഖത്തോട് ചേർത്ത് അവനെ നോക്കി. അവൻ എന്തെങ്കിലുമായ്ക്കോയെന്ന ഭാവത്തിലിരിക്കുകയാണ്. സംഗീതയെപ്പോലൊരു പെണ്ണ് കൈയിൽ
💬 Comments
View all comments