Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
പിടിച്ച് കൊടുക്കാ വേണ്ടേ...!"" ന്ന് കൂടെ നിന്നവരും പറയുമ്പോൾ
"" ന്ന നിയൊക്കെ പോലീസിനെ വിളി.. ഏതായാലും വിളിക്കാൻ പോവല്ലേ ന്ന ഇതുടെ ചേർത്തങ്ങ് പറഞ്ഞോ... ""
അവൻ വെല്ലുവിളിയോടെ ആമിക്ക് നേരെ വീണ്ടും കൈ കൊണ്ടുപോയതും ശ്രീയും അഞ്ജുവും അവളെ പുറകിലോട്ട് മാറ്റി നിർത്തി, ആമി ന്റെ മുഖത്തേക്ക് നോക്കിയതായി ഞാൻ അറിഞ്ഞു പക്ഷെ അപ്പോളെല്ലാം ദേഷ്യം കൊണ്ട് വിയർത്തു നിൽക്കുന്ന ഞാൻ അവനെ മാത്രം നോക്കി നിക്കായിരുന്നു, മുന്നിലേക്ക് നീണ്ട അവന്റെ കയ്യിൽ പിടിച്ചു നിർത്തിയതും. അവനെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പേടിച്ചു
"" നീയെതാടാ...! ഏഹ് ഇവിടെ കിടന്ന് ഷോ ഇറക്കരുത് നല്ലിടി കിട്ടും.. ""
ഞനതെ പിടുത്തം ഒന്നുടെ മുറുക്കി, അവന്റെ കണ്ണിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടു, വേദനകൊണ്ടവൻ ഒന്നലറി
"" ന്റെ പെണ്ണിനോട് പോക്രിത്തരം കാണിച്ചതും പോരാ നീ നിന്നെന്നെ വല്ലുംവിളിക്കുന്നോ... ""
ഒന്നുടെ മുറുക്കിയതും അവനലറി കരഞ്ഞു, കൂടെ നിന്നവൻ ഇവനെയും എന്നെയും കുറച്ചേരം നോക്കി,
"" ഞനൊന്ന് നോക്കട്ടെ നിന്റെ ബാക്കിൽ തൊട്ടാ ന്ന പറ്റുന്ന്.. ""
അവന്റെ ചന്തിക്ക് പിടിച്ചു നല്ലൊരു കിഴുക്ക് കൊടുത്തതും കൈയിലെ വേദനയും പിച്ചിന്റെ വേദനയുമെല്ലാമായതും ചെക്കൻ നിന്ന് ചാടാൻ തുടങ്ങി, കൈയിലെ പിടുത്തം ഒന്നുടെ മുറുക്കിയതും ക്ട്ക്ക്.. ന്നോരോചയോടെ അവന്റെ കൈയിലെ എല്ലു ഒടിഞ്ഞു,
അപ്പോളേക്കും ആമിയും എല്ലാരും ന്നെ പിടിച്ചു മാറ്റുന്നുണ്ടായിരുന്നു, ആളുകൾ കൂടിയായിരുന്നനെ അലറികരയുന്നവന്റെ കൂടെ വന്നവനെ നോക്കി ഞാൻ
""ടാ മോനെ ആ കൈ ഒടിഞ്ഞിട്ടുണ്ടേ, ഒന്ന് കൂടെ ചെല്ല് നല്ല വേദന കാണും..
💬 Comments
View all comments