Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
കമത്തുട്ടോ.. പറഞ്ഞില്ലാണ്ട് വേണ്ട.. ""
ന്റെ ഞെരിപിരി കണ്ടതും അവള് പല്ല് കടിച്ചു, കയ്യിൽ കുഞ്ഞിനെമായി ശ്രീയും അങ്ങോട്ടേക്ക് വന്നു കൂടെ ബാക്കിളോരും.,
"" ദേടി മോളെ നിന്റച്ചനുമമ്മയും ഏഴുമല പൂഞ്ചോല കളിക്കണ്..""
അപ്പോളാണ് ആമി അവരെ കണ്ടത്, ഉടനെ ഒന്ന് ചരിച്ചവൾ വീണ്ടും പണി തുടങ്ങി. അഴിമല അല്ലേടി നിന്റെ.. ഞാൻ മനസ്സിൽ പ്രാകി തല ചെരിച്ചു, അവളുടെ ഡയലോഗ് കേട്ട് കൂടെയുണ്ടായിരുന്നവർ പതുങ്ങി ചിരിച്ചു ,
"" ഇവനെന്താ ആമി നീ വറക്കാൻ പോവണോ.. ആകെ മൊത്തത്തിൽ എണ്ണയിൽ കുളിപ്പിച്ച് കിടത്തിരിക്കണ്..""
ന്ന് വീണ്ടും കമന്റ് വന്നതും ചാടി എണ്ണിക്കാൻ നോക്കിയതും ഒരുപോലെ.. പക്ഷെ എനിക്ക് നല്ല സമയദോശമുണ്ട്.അല്ലെലാ ചൂടുവെള്ളം ന്റെ കൈ തട്ടി തന്നെ ന്റെ തന്നെ മേലേക്ക് വീഴുല്ലലോ..
"" അമ്മേ.. '"" അലറി വിളിച്ചു ഞാൻ കിടന്ന് ചാടി,
"" അയ്യോ.. ന്താ യേട്ടാ ഈ കാട്ടിയെ.. ""
ഇനി കാട്ടിയത് ഒന്നുടെ കാട്ടാൻ വയ്യ.. ഇല്ലേൽ കട്ടായിരുന്നു... ആകെ വെന്തിരിക്കാ അപ്പോളാ അവള്ടെ.. ആമി ഉടനെ ന്നെ ചേർത്തുപിടിച്ചു.. ന്നിട്ടും ന്റെ മുഖം കണ്ടിട്ടവൾക്ക് സഹിച്ചില്ല.,, കൂടെ നിന്നവർ ന്റെ അരികിലേക്ക് ഓടിയെത്തി
"" ചേച്ചി നോക്കികൊണെ ഞനിപ്പോ വരാം.""
അതുംപറഞ്ഞവൾ അകത്തേക്ക് ഓടിയതും, ചെകുത്താന്റെലാണല്ലോ ദൈവമേ നീ താക്കോൽപ്പിച്ചേ ന്നൊരാവസ്ഥായിലായിപ്പോയി ഞാൻ.
"" നല്ല വേദന ഉണ്ടോടാ... അല്ല നീയെന്തിനായിപ്പോ എണ്ണിറ്റെ..""
കുഞ്ഞിനെ കൂടെ നിന്നവൾക്ക് കൊടുത്ത് അവളെന്റെ അരികിൽ ഇരുന്നു കൈ പിടിച്ചു നോക്കി,
"" ഏഹ്.. അതൊരു കല്യാണത്തിന് പോവാൻ.. ന്തേ നീ വരണുണ്ടോ...? ""
ഞാൻ പല്ലുരുമ്മി., അപ്പോളേക്കും ആമി വെള്ളവുമായി വന്നിരുന്നു,അവളെന്റെ മുന്നിൽ ഇരുന്നോണ്ട് കയ്യിൽ തണുത്ത വെള്ളം നനച്ചു തന്നു.
""" ഇഹ്..ഇപ്പോളാരുടെ കല്യാണത്തിനാ പോണേ, ന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലാലോ... ഹല്ല രാത്രിലും കല്യാണം വയ്ക്കോ ചേച്ചി...?? " ""
ചെയ്യുന്ന ജോലി മതിയാക്കി അവൾ സംശയത്തോടെ ശ്രീയെ നോക്കിയതും,
"" ഓഹ്.....ഒന്ന് വിളിച്ചോണ്ട് പോടി...""
സഹികെട്ട് ഞാൻ ശ്രീയെ നോക്കിയതും അവളുടനെ ഒരു ചിരിയോടെ ആമിയെ നോക്കി, കൂടെ മറ്റുള്ളവരും
💬 Comments
View all comments