Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
"" ശെടാ..., അതിനും എനിക്കയോ കുറ്റം, ..! നിങ്ങള് കല്യാണത്തിന് പോവോ.. വരോ ചെയ്യ് ""
"" ന്റാമി നീ സത്യത്തില് എംബിബിസിന് തന്നെയാണോ പഠിക്കണേ..""
കൈയിലെ കുഞ്ഞിനെ ചെറുതായി കുലുക്കിക്കൊണ്ട് കൂട്ടുകാരിയിൽ ഒരാൾ ചോദിച്ചതും
"" ഹ്മ്മ്.. ന്തേയ്.. ""
"" ഏയ്യ് ഒന്നുല്ല.. നീ ബാക്കിയുടി ചെയ്യ്.. ബാ ഞാനും സഹായികാം.. ""
ശ്രീ പറഞ്ഞു നിർത്തിയതും അവളുടനെ അത് സ്നേഹത്തോടെ നിരസിച്ചു, ന്നിട്ട് അവള് തന്നെ പതിയെ ചൂട് പിടിച്ചു തന്നു,
"" ഇവനിതെന്തോ പറ്റി...?? ""
പണിയും കഴിഞ്ഞു അകത്തേക്ക് കയറിക്കൊണ്ട് അമ്മയ്യച്ഛൻ ചോദിച്ചതും, എല്ലാരും ഒന്നെണ്ണിറ്റു ഞനൊഴിച്ചു, എണ്ണിറ്റ് മുണ്ടഴിച്ചു ബഹുമാനിക്കണം ന്നുണ്ട് പക്ഷെ വയ്യ.. അതാ.. ഏതായാലും പുള്ളി വന്നതോടെ കുഞ്ഞിപ്പെണ് ചാടി പുള്ളിടെ കൈയിലേക്ക് പോയി, കയ്യിൽ ഉണ്ടായിരുന്ന കവർ ആമിടെ കൈയിലേക്കും കൊടുത്തു..
""അതങ്കിളെ അമ്പലത്തിൽ പോയിട്ട് വരണ വഴിയൊന്ന് വീണതാ..""
ശ്രീയാണ് മറുപടി കൊടുത്തത്..
""" ഹ്മ്മ് വീണിട്ട് ഇപ്പോ എങ്ങനെയുണ്ട് മരുമോനെ.. ""
പുള്ളി കുഞ്ഞുമായി ന്റെ അടുത്തേക്ക് വന്നു, ഞാൻ മീശമാധവൻ സിനിമയിൽ പുരുഷുന്റെ മുന്നിൽ ജഗതി കിടക്കുന്ന പോലെയാണ് കിടക്കുന്നെ.. അതല്ല പുള്ളിയെന്തൊക്കെയോ അർത്ഥം വെച്ചു സംസാരിക്കുന്ന പോലെ..
'"" വല്യ തരക്കേടില്ലായിരുന്നച്ചാ..., ""
"" ഇല്ലായിരുന്നല്ലേ..! ഹും...അല്ല എങ്ങനെ കാണും അമ്മാതിരി അടിയല്ലായിരുന്നോ...'"
പുള്ളിയെന്തൊക്കെയോ അറിഞ്ഞിട്ടുള്ള ചോദ്യം ചെയ്യലാണ്, അതെ പുള്ളി എല്ലാം അറിഞ്ഞിരിക്കുന്നു, അതവിടെയൊരു ചെറിയ സംസാരമായി.., കവലയിൽ എല്ലാം ഇതാണത്രേ ചർച്ചാ വിഷയം, ഇതെന്തോന്ന് 24 ന്റെ ലൈവ് ന്യൂസോ..അവസാനം ന്റെ ഒരു വാക്കിൽ എല്ലാരുടേം നാവടഞ്ഞു പോയി,
""സ്വന്തം ഭാര്യയോട് തോന്നിവാസം കാണിച്ചവനെ പിന്നെ ഞാൻ ന്തോ ചെയ്യണമായിരുന്നു..പിടിച്ചുമ്മവയ്ക്കണോ..,? അതോ ഒന്നും മിണ്ടാണ്ടെ എല്ലാം നോക്കി നിക്കണോ..? ഞാനെ വിശ്വനാഥൻറെ മോനാ.. അവരോടൊക്കെ എനിക്കിങ്ങനെ പെരുമാറാൻ അറിയൂ.. ""
പിന്നെരുമൊന്നും മിണ്ടിയില്ല, അല്ലേലും ഞാൻ ചെയ്തതിൽ എനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല ഈ നിമിഷം വരെയും. ആണായിപിറന്നവൻ ചെയ്യുന്നതേ ഞാനും ചെയ്തുള്ളു..ഇതിന്റെ പേരിൽ ജയിലിൽ കേറണ്ട വന്നാലും സീനില്ല , ഇറക്കാൻ ഡാഡി ഉണ്ടല്ലോ...
ചൂട് പിടിച്ചു
💬 Comments
View all comments