0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 990

കഴിഞ്ഞു ഒരു കുളിയും കഴിഞ്ഞു വരുമ്പോളാണ് എല്ലാരും ഉമ്മറത് ഇരിക്കണത് കണ്ടത്, അവരെല്ലാം ഓരോന്ന് സംസാരിച്ചിരിക്കയാണ് അമ്മേടെ മടിയിൽ കുഞ്ഞും ഉണ്ട്. ഞാൻ തോർത്തും ആ കസേരയിലിട്ട് കൈകൊണ്ട് മുടിയും ഒതുക്കി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ

"" അഹ് ചേച്ചി വന്നു,, മ്മ്.. ഇപ്പോ കൊടുക്കവെ.. ""

ആമി ന്റെ നേർക്കാ ഫോൺ നീട്ടി, ഞാൻ ആരാണെന്ന് ചോദിച്ചതും അവൾ ഇന്നാ ന്നും പറഞ്ഞു ഫോൺ ന്റെൽ തന്നതേയുള്ളു

'"ഹല്ലിതാര് ജൂഹി ചൗളയോ..?? ന്തേ ഈ രാത്രില് വീഡിയോ കാളിൽ.. ഭർത്താവ് ജയ് മെഹറ്റ ക്ക് സുകണോ..??""

കൈയിൽ കിട്ടിയ ഫോണിൽ ഏട്ടത്തിയുടെ മുഖം കണ്ടതും ഞനൊന്ന് തട്ടിവിട്ടു,.

"" ജൂഹി ചൗളയല്ലേടാ സാനിയ മിൽസ ന്തേ...??, കണ്ടവന്മ്മാർഡർന്ന് തല്ലും വാങ്ങി വന്നിരിക്കാവൻ..

ഹ്മ്മ്...കാണിച്ചെട അടികിട്ടിയെടം.. ""

കേൾക്കണ്ട താമസം ആമി ഓടി വന്നു ഫോൺ പിടിച്ചു വാങ്ങി ന്നെ തിരിച്ചു നിർത്തി ടി ഷർട്ട്‌ ഉയർത്തി കാണിച്ചു കൊടുത്തു. ഓഹ് അപ്പൊ ഇവളാണ് വിളിച്ചു വിവരം പറഞ്ഞെ.. ഹ്മ്മ്

ഇവള് മുടങ്ങാതെ അമ്മയെയും ഏട്ടത്തിയെയും വിളിക്കും.. ഇടക്ക് എന്റലും കൊണ്ടുത്തരും,, പെണ്ണിന് അമ്മയും വീട്ടുകാരും ഇല്ലാതെ പറ്റില്ല..

"" ദേ ഏട്ടത്തി ഇതാ... "" അവളാ ഫോൺ ന്റെ പുറത്തേക്ക് അടുപ്പിച്ചു,

'" ന്റിശ്വരാ.. ആരാടാ ന്റെ കൊച്ചിനോട് ഇമ്മാതിരി പണി കാണിച്ചേ.. ദേ നോക്കിയേ കല്ലിച്ച് കിടക്കണേ.. ""

ഏട്ടത്തിയുടെ സ്വരമൊന്ന് ഇടറി, ഒരു വിതുമ്പലിനു സ്കോപ്പ് കണ്ട ഞാൻ ചാടി ഫോൺ വാങ്ങി, ശ്രീയും ആമിയും എല്ലാം ചിരിയോടെ നിന്നെങ്കിലും ബാക്കിയുള്ളോർക്ക് ഇതൊരു പുതിയ കാഴ്ച്ച യായിരുന്നു.

"" ന്റെ പെണ്ണുമ്പുള്ളെ നിങ്ങളൊന്ന് മിണ്ടാണ്ടിരി നിക്കൊന്നുല്ല.. ഇനിയവിടുള്ളോരേക്കൂടെ അറിക്കാനായിട്ട്,,, ""

"" പെണ്ണുമ്പുള്ള നിന്റെ അമ്മായിയമ്മ... പോടാ തെമ്മാടി.. ""

അതിഷ്ടപ്പെടാതെ ന്നോട് ദേഷ്യപ്പെടുമ്പോളാണ് അമ്മ അങ്ങോട്ട് വന്നത് ഞാൻ കാണുന്നേ,

"" ദേമ്മേ.. അമ്മേ വിളിക്കണ്.."" ഞാൻ ഫോണിന്റെ ഡിസ്‌ൽപ്ലേ അമ്മക്ക് കാണാവുന്ന രീതിയിൽ നീട്ടിയതും

"" അയ്യോ അമ്മയവിടെ ഉണ്ടായിരുന്നോ.. """

ബീപ്.. ബീപ്... അമ്മേ കണ്ടതും പുള്ളിക്കാരി ഫോണും വെച്ചിട്ട്

💬 Comments

View all comments