Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
പരാതിയും, നാട്ടുകാരുടെ അഭിപ്രായവുമറിഞ്ഞതും അവന്മാരെ വണ്ടിക്കാത്തു കേറ്റി സ്റ്റേഷനിൽ കൊണ്ടോയ്, കേസാക്കണ്ട ന്ന് ഞാൻ പറഞ്ഞു.. വെറുതെ ന്തിനാ വള്ളി ല്ലാം..,
"" മോനെ സൂക്ഷിക്കണം.. അതാ സതീശന്റെ പിള്ളാരാ... ""
പെട്ടനാണ് ആ പേര് ഓർമ്മ വന്നത്, ഞാൻ ആമിയെയും അഞ്ചുനേയും നോക്കി, അവർ ഒന്ന് ചിരിച്ചു, കൂടെ ഉണ്ടായിരുന്നവർക്ക് അവനെ അറിയില്ലലോ,, സിനിമയിലൊക്കെ ഇമ്മാതിരി ഡൈലോഗ്സ് വിടുമ്പോൾ ഉള്ള തൊലിഞ്ഞ മോന്ത എല്ലാത്തിനും., അവന്റെ പിള്ളേരയിരുനെന്ന് അറിഞ്ഞിരുന്നേൽ രണ്ടെണ്ണം എക്സ്ട്രാ കൊടുക്കായിരുന്നു
"" അവന്റെ പിള്ളാരാണോ.. അതാ ഇങ്ങനെ നിന്നടികൊണ്ടേ.. ങ്കി പോട്ടെ..""
എനിക്കൊരു ഉപദേശം പോലെ പറഞ്ഞയാ അമ്മാവനെ നോക്കിയൊന്ന് ചിരിച്ചു ഞങ്ങൾ പതിയെ നടന്നു,, പുള്ളിയാണെങ്കിൽ തീർത്തൊരു പഞ്ചിന് കാത്തിരുന്ന സന്ദർഭം കളഞ്ഞതുകൊണ്ട് ന്നെ ഒരുമാതിരി പട്ടിത്തിട്ടത്തിൽ ചവിട്ടിയ പോലെ നോക്കി..
അങ്ങോട്ട് ആമി ന്റെ കൈയിൽ കൈ കോർത്താണ് നടന്നത്.
********************************
"" വേദനിച്ചിട്ട് പൊറം പോളിയണ്.. ""
ആമിയോടായി മാത്രമാണത് പറഞ്ഞതെങ്കിലും ബാക്കിയുള്ളോരും അത് കേട്ടുന്ന് പുറകിൽ നിന്നുള്ള പതുങ്ങിചിരിയിൽ നിന്നെനിക്ക് മനസിലായി,
"" വീട്ടിൽ ചെല്ലട്ടെട്ടോ.. ഉപ്പിട്ട വെള്ളത്തിൽ ഒന്ന് നന്നായി ചൂട് പിടിച്ചാ മാറും.. ""
അവളെന്നെ അവളുടെ ദേഹത്തേക്ക് ചേർത്തുനിർത്തി,.
"" ഓഹ് അടികൊണ്ടപ്പോ എന്തായിരുന്നു ആറ്റിട്യൂട്.. ഇപ്പോ കിടന്ന് ചിണുങ്ങുന്നത് കണ്ടില്ലേ.. ""
അതിന് ഞാൻ അവരെ നോക്കിയൊന്ന് കണ്ണുരുട്ടിയതും അവരെല്ലാം ചിരിച്ചു.. മൈര് ആറ്റിട്യൂട്ല്ലാം പ്പോയി..
"" ചൂട് മാത്രമാക്കണ്ടടി അവനെ അതിലിട്ടൊന്ന് പുഴുങ്ങിയെടുക്ക്.. ബാക്കിയുണ്ടേൽ അടുപ്പിലും വയ്ക്കാം..""
ശ്രീ ഉടനെ അതിനുള്ള ഊമ്പിയ മറുപടിയുമായി വന്നു.. ചുമ്മാ ഇരിക്കുവാണേൽ ദുബായിൽ
💬 Comments
View all comments