0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 2.3K

അറബിടെ കാലിന്റെടേൽ കിടക്കുന്ന നിന്റെ തന്തേ കൊണ്ട് അടുപ്പില് കേറ്റടി കോപ്പേ ന്ന് മനസില് പ്രാകി നിന്നത്തെ ഉള്ളു ഞാൻ.. പറയാൻ നിന്നാൽ ഇപ്പോളത്തെ സാഹചര്യത്തിൽ അത് വൻ ഫ്ലോപ്പകും..

"" ദേ ചേച്ചി ഒന്ന് വെറുതെ ഇരിക്കോ.. ""

ആമി തിരിഞ്ഞു നിന്ന് ശ്രീക്ക് നേരെ പറഞ്ഞതും

"" ഓഹ് നമ്മളൊന്നും പറയുന്നില്ലേ, ഏതായാലും അടി പൊളിയായിരുന്നു.. ""

അതിന് വെറുതെ തിരിഞ്ഞോന്ന് നോക്കിയതേ ഉള്ളു ഞാൻ.. അല്ലാണ്ടെന്താ പറയാ., മനുഷ്യന് വയ്യാണ്ടിരിക്കുമ്പോളാ അവള്ടെ..

*******************************

"" നിങ്ങളെന്താ പിള്ളേരെ ഇത്രേം വൈകിയത്. ""

ഞങ്ങളെ കണ്ടതും കുഞ്ഞിന് സിർളക് കഴിപ്പിച്ചോണ്ട് അമ്മവെളിയിലേക്ക് ഇറങ്ങി. പെണ്ണൊരു ഉറക്കം കഴിഞ്ഞ മട്ടുണ്ട്..

"" അതവിടെ അമ്പലത്തിൽ.. ""

"" അമ്പലത്തിൽ ഭയങ്കര തിരക്കായിരുന്നു.. അതാ.. അല്ലെ..?? ""

മറുപടി അഞ്ജുവിന്റെ വായിൽ നിന്നും വീഴുന്നതിനു മുൻപേ ഞാൻ ഇടക്ക് കേറി, അതേയെന്ന് മറുപടി നൽകുന്ന കൂട്ടത്തിൽ അവരെല്ലാം ന്നെയൊന്ന് ചൂർന്നു നോക്കി അകത്തേക്ക് കേറി.

****************************

"" ഹയ്യോ..മ്മേ..... ഒന്ന് പതിയെ.. പതിയെപ്പിടിക്കെടി..! ""

ഷർട്ടൂരി കമഴ്ന്നു കിടക്കുന്ന ന്റെ അരികിൽ തിളപ്പിച്ച ചൂടുവെള്ളവുമായി ഉടുത്തിരുന്ന സാരിയുടെ തലപ്പ് എളിയിൽ കുത്തി ന്നിക്കരികിൽ ചൂടുപ്പിടിക്കാനുള്ള തുണിയുമായി ഇരിക്കാണ് ന്റെ പെണ്ണ്.. അവളുടെ ആദ്യത്തെ ചൂടുവെപ്പിൽ സ്വർഗ്ഗം കണ്ടുപ്പോയി ഞാൻ..

"" ചൂടുണ്ടല്ലേ.. സോറി..."" അവളൊന്ന് ഇളിച്ചുകാണിച്ചു.. പിന്നെ പതിയെ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ഊതിട്ടാണ് പിന്നീടവൾ ചെയ്തത്. ഡ്രെസ്സെല്ലാം മാറി ബാക്കിയുള്ളോരും അങ്ങോട്ടേക്ക് വന്നതും നികാകെ നാണമായി,

"" അടങ്ങി കിടക്കുന്നുണ്ടോവിടെ....? ഇല്ലെച്ചാ ഒക്കെക്കൂടെ ഞാൻ മെത്തേക്ക്

💬 Comments

View all comments