Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]
വിരിച്ചു ഞാൻ തിരിയുമ്പോൾ കുഞ്ഞിപ്പെണ്ണ് കരച്ചില് തുടങ്ങിയിരുന്നു,ഇതി നേരം പതിവുള്ളതാണ് ഉറങ്ങാനായുള്ള മുന്നൊരുക്കം അത്രേ ഉള്ളു.. ന്നിട്ട് വേണം പെണ്ണിന് ഞങ്ങളുടെ ഉറക്കം കളയാൻ
"" ദേ പെണ്ണ് കരച്ചില് തുടങ്ങിയല്ലോ..? നീയിവൾക്ക് പാല് കൊടുത്തില്ലായിരുന്നോ ആമി..?? "" ശ്രീടെ കയ്യിൽ കിടന്ന് കുഞ്ഞു ഞെരിപിരി കൊണ്ടതും ആമിയവളെയെടുത്തു ന്റെ കയ്യിലേക്ക് തന്നു,
"" അതൊക്കെ എപ്പോളെ കൊടുത്തതാ..,, ഇതിനേരമാവുമ്പോൾ പതിവുള്ളതാ പ്പെണ്ണിന്റെ കരച്ചില്.. ദേ നോക്കിക്കോ അവള്ടെ അച്ഛന്റെ കയ്യിൽ ചെല്ലുമ്പോ അവള് കരച്ചില് നിർത്തും.., പിന്നൊരു പാട്ടൂടെ പാടിയാൽ അവള് സുഖയിട്ട് ഉറങ്ങിക്കോളും..""
ആമി കുഞ്ഞിനെ ന്റെ കയ്യിലേക്ക് തന്ന് ചിരിയോടെ അവരോട് പറഞ്ഞതും,
"" വന്ന് വന്നവന്റെ പട്ടില്ലാണ്ട് പെണ്ണുറങ്ങില്ലെന്നായി.. "" അതിന് അമ്മയും പിന്തങ്ങിയപ്പോ എല്ലാരും ന്നെയും കുഞ്ഞിനേം നോക്കി, ഞാൻ അവളുമായി തലങ്ങും വിലങ്ങും നടക്കാനും.
"" അജു പാടാൻ പോവണോ..?? ന്നാ, ഞങ്ങളിറങ്ങുവാ ദേവശ്ശിയേട്ടാ... ""
കുട്ടത്തിൽ ഒരുത്തി നമ്മക്കിട്ടൊന്ന് ആക്കിയതും അതിന് എല്ലാരും അവളെ ഒന്ന് നോക്കി പിന്നെ എല്ലാരുമൊന്ന് ചിരിച്ചു, ഞാനും ഒരു ചിരിയോടെ തന്നെ കുഞ്ഞിനേം തോളിലിട്ട് നടപ്പായി ,
കൂടെ അവൾക്കായി ഞാൻ പാടാറുള്ള പാട്ടിനീണം ചേർത്തു.
ഹ്മ്മ്....... ഹ്മ്മു.... അആഹ്ഹ..... ഹഹ്ഹ.....
കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ.. കണ്ണേ കലൈമാനെ കന്നി മയിൽ എന്ന കണ്ടേൻ ഉനൈ നാനെ.... അന്തി പകൽ ഉന്നൈ നാൻ പാർക്കിറേൻ ആണ്ടവനെ ഇതൈതാണ് കേൾകിറേൻ രാരിരാരോ . . ഒരാരിരോ രാരിരാരോ .. ഒരാരിരോ .. കണ്ണേ കലൈമാനെ കന്നി
💬 Comments
View all comments